ഷാർജ ആഫ്രിക്കൻ സാഹിത്യോത്സവത്തിനു പ്രമുഖർ എത്തി
ഷാർജ| ആഫ്രിക്കൻ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ പ്രമുഖർ എത്തി . ഷാർജ ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ ലിറ്ററേച്ചർ അവാർഡ് നൽകി നൈജീരിയൻ നോബൽ സമ്മാന ജേതാവായ വോൾ സോയിങ്കയെ എസ് ബി എ ചെയർപേഴ്‌സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ആദരിച്ചു .യു എ ഇയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള 29 സാഹിത്യ പ്രതിഭകളെ ഷാർജയിൽ എത്തി .
സാംസ്കാരിക വിനിമയത്തിന്റെ മൂല്യങ്ങൾ ഈ ഉത്സവം ഉയർത്തിക്കാട്ടുകയും സാഹിത്യത്തിന്റെയും കലയുടെയും ആഗോള ദീപസ്തംഭം എന്ന നിലയിൽ ഷാർജയുടെ അഭിമാനകരമായ പദവിയെ പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്നു ശൈഖ ബുദൂർ പറഞ്ഞു .
വോൾ സോയിങ്ക, അബ്ദുൾറസാഖ് ഗുർണ എന്നിവർ മൂന്ന് പുസ്തക ചർച്ചകൾക്കും എട്ട് സെമിനാറുകൾക്കും നേതൃത്വം നൽകും.
ആഫ്രിക്കൻ കരകൗശല വസ്തുക്കൾ, മൺപാത്ര നിർമ്മാണം, ആഭരണ രൂപകൽപ്പന എന്നിവയുൾപ്പെടെ 12 ശിൽപ ശാലകൾ നടക്കും.
നാലു ദിവസത്തെ പരിപാടിയിലുടനീളം പ്രമുഖർ അണിനിരക്കും .ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ, ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ)യാണ് ആഫ്രിക്കൻ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് . എസ്‌ബിഎ സിഇഒ അഹമ്മദ് അൽ ആമിരി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു . 1986 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കക്കാരനാണ് സോയിങ്ക