അർബുദ ബോധവത്കരണത്തിൽ പങ്കെടുത്തത് ആയിരങ്ങൾ
ഷാർജ |അർബുദ രോഗ ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ട നടത്തത്തിൽ പങ്കെടുത്തവർ ആയിരങ്ങൾ . ഷാർജ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ റിലേ ഫോർ ലൈഫ് 2025 നു കനത്ത പങ്കാളിത്തമായിരുന്നു . അചഞ്ചലമായ പ്രതീക്ഷയും ദൃഢനിശ്ചയവുമായി അർബുദ രോഗികളും ഒത്തുചേർന്നു. ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യന്റ്‌സ് സംഘടിപ്പിച്ചതാണു 24 മണിക്കൂർ കൂട്ടനടത്തം . 3,500-ലധികം പേർ പങ്കെടുത്തുവെന്നു ഡയറക്ടർ ഐശ അൽ മുല്ല പറഞ്ഞു. അതിജീവിച്ചവർ, പരിചരണം നൽകുന്നവർ, സാമൂഹിക പ്രവർത്തകർ അണിനിരന്നു .
പ്രതിരോധശേഷിയുടെയും ഐക്യത്തിന്റെയും പ്രകടനമായിരുന്നു ഈ പരിപാടി. “ശക്തമായി തുടരുക”, “പ്രതീക്ഷയാണ് ജീവിതം” തുടങ്ങിയ വാക്യങ്ങൾ ഉപയോഗിച്ച് പാതയെ പ്രകാശിപ്പിച്ച ലുമിനേറിയകളിൽ ഹൃദയസ്പർശിയായ സന്ദേശങ്ങൾ ആലേഖനം ചെയ്തു.
0 8 Less than a minute