ഷാബു കിളിത്തട്ടിൽ സംവിധാനം ചെയ്യുന്ന തീയറ്റർ ഷോ ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ യുടെ ബ്രോഷർ പ്രകാശനം ഹിറ്റ് എഫ് എം സ്റ്റുഡിയോയിൽ ആർ ജെ മാരായ നൈല, അർഫാസ്, ജോൺ എന്നിവർ ചേർന്ന് നിർവഹിച്ചു. മലയാള നാടക ഗാനങ്ങൾ കോർത്തിണക്കിയുള്ള പരിപാടി
ഒക്ടോബർ 18 ശനിയാഴ്ച വൈകുന്നേരം ദുബായ് ഫോക്‌ലോർ അക്കാദമി തീയറ്ററിലാണ് നടക്കുന്നത്. മലയാള നാടക ചരിത്രം അടയാളപ്പെടുത്തുന്ന പരിപാടിയിൽ കെ പി എ സി, കൊല്ലം കാളിദാസ കലാകേന്ദ്രം, കലാനിലയം തുടങ്ങിയ പ്രൊഫഷണൽ നാടകവേദികൾ അവതരിപ്പിച്ചിരുന്ന നാടകങ്ങളുടെ രംഗാവിഷ്കാരം ഉണ്ടാകും.
പരിപാടിയിൽ ഗായകരായ കല്ലറ ഗോപൻ, ജി ശ്രീറാം, നാരായണി ഗോപൻ എന്നിവർക്കൊപ്പം യു എ ഇ യിലെ അറുപതോളം കലാകാരൻമാർ, തീയറ്റർ പ്രവർത്തകർ എന്നിവരും പങ്കെടുക്കും. നിസാർ ഇബ്രാഹിം സീനോഗ്രഫി ഒരുക്കുന്ന പരിപാടിയിൽ ബിജു കോട്ടില ലൈറ്റിംഗ് ഡിസൈൻ നിർവഹിക്കും.
0 17 Less than a minute



