മുംബൈ l രൺബീർ കപൂറിനെ രാമനായി അവതരിപ്പിക്കുന്ന സിനിമയുടെ ആദ്യ ഭാഗത്തിൻ്റെ ടീസർ ഇറങ്ങി . രണ്ട് ഭാഗങ്ങളുള്ള സിനിമാറ്റിക് ഫ്രാഞ്ചൈസിയാണ് തയ്യാറാകുന്നത് . തമിഴ് നടി സായ് പല്ലവി സീതയായി അഭിനയിക്കുന്നു . നമിത് മൽഹോത്രയാണ് സിനിമ ഒരുക്കുന്നത് . ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ നിർമ്മാണങ്ങളിൽ ഒന്നാണിത്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി ആഗോള വിനോദ മേഖലയിലെ ചില പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്നു.എട്ട് തവണ അക്കാദമി അവാർഡ്നേടിയ പ്രൊഡക്ഷൻ, വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോ ഡിഎൻഇജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുമായി സഹകരിച്ച് പ്രൈം ഫോക്കസ് സ്റ്റുഡിയോസ് ആണ് രാമായണം നിർമ്മിക്കുന്നത്. നിതേഷ് തിവാരി സംവിധാന മേൽനോട്ടം വഹിക്കുന്നു . അവാർഡ് ജേതാവായ ശ്രീധർ രാഘവൻ ആണ് തിരക്കഥ എഴുതിയത് . ഓസ്കാർ ജേതാക്കളായ സംഗീതസംവിധായകർ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും രാമായണത്തിന് സംഗീതം നൽകുന്നു. രാവണനായി യാഷ് (രാമായണത്തിന്റെ നിർമ്മാണ പങ്കാളി ) വേഷമിടുന്നു. സണ്ണി ഡിയോൾ (” ഹനുമാൻ), റാവി ദുബെ (ലക്ഷ്മണ) എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു.
· രവി ബൻസാലും റാംസി ആവേരിയുമൊക്കെ നയിക്കുന്ന പ്രൊഡക്ഷൻ ഡിസൈൻ പുരാതന ഇന്ത്യയെ അഭൂതപൂർവമായ തോതിൽ പുനർനിർമിക്കുന്നു . അതേസമയം ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറിയും ഗൈ നോറിസും ആക്ഷൻ സംവിധാനം ചെയ്യുന്നു.
0 1 1 minute read



