Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

വയോജനങ്ങൾക്കു

ഈദ് സമ്മാനം

ഇമറാത്തി വയോജനങ്ങൾക്ക് ഈദ് സന്തോഷം

ദുബൈl ഇമറാത്തി വയോജനങ്ങൾക്ക് ഈദ് ദിനത്തിൽ സ്നേഹ സമ്മാനങ്ങൾ നൽകി ജിഡിആർഎഫ്എ. ഈദ് ആഘോഷങ്ങളുടെ ഭാഗമായി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച്, ‘വലീഫ്’ പദ്ധതിയിലൂടെ 48 മുതിർന്ന പൗരന്മാരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഈദ് സമ്മാനങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളും നൽകി.
ഈ സന്ദർശനം വെറുമൊരു സമ്മാനം നൽകൽ മാത്രമല്ല, അവരുടെ ഏകാന്തതയിൽ ഒരു താങ്ങായി, അവർക്ക് സ്നേഹവും കരുതലും നൽകുന്ന ഒരനുഭവമായി. ‘ഈദ് മുബാറക്! നിങ്ങൾ ഞങ്ങളുടെ കൂടെയുള്ളത് വളരെ വിലപ്പെട്ടതാണ്’ എന്ന സ്‌നേഹം നിറഞ്ഞ വാക്കുകളോടെയാണ് ഓരോ സമ്മാനവും നൽകിയത്.
മുതിർന്ന പൗരന്മാരോടുള്ള സമൂഹത്തിന്റെ കടമയും ഉത്തരവാദിത്തവും ഓർമ്മിപ്പിക്കുന്ന ഈ സംരംഭം, യു എ ഇ സമൂഹത്തിലെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഒരടയാളമായിമാറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button