Dubai: +971506749971, India: +919746311413, kmabbas@gmail.com

GulfLOCAL

വയനാട് മുസ്‌ലിം ഓർഫനേജ്

ജമാൽ സാഹിബ് അനുസ്മരണം

ഓർമയിൽ ജമാൽ സാഹിബ്-
ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ അനുസ്മരണ സമ്മേളനം വികാര നിർഭരമായി.

ദുബൈ: വയനാടിന്റെ മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലയിൽ ഇടപെട്ട് അതിനെ നന്മയുടെ വഴിയിൽ ഗതിമാറ്റി ഒഴുക്കിയ എം എ മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണം ‘സ്മരണീയം 2025’ ശ്രദ്ദേയമായി. ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ വുമൺസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ യു എ ഇയുടെ മുഴുവൻ പ്രവിശ്യകളിൽ നിന്നുമായി നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചാപ്റ്റർ ജനറൽ സെക്രട്ടറി മജീദ് മണിയോടാൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ നവീകരിക്കാനും സാമൂഹിക അവഹേളനം ഇല്ലാതാക്കാനുമാണ് ജമാൽ സാഹിബ് തന്റെ പുരുഷായുസ്സ് മുഴുവൻ ചെലവഴിച്ചതെന്ന് ജമൽസാഹിബിന്റെ ആത്മ മിത്രമായ ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു. ഇരുളടഞ്ഞ സമുദായത്തെ ഉയർത്തിക്കൊണ്ടുവരാൻ അവരുടെ
ഓരോ വിജയഗാഥയ്ക്കും വിദ്യാഭ്യാസം ഒരു പീഠമാണെന്ന് ജമാൽ സാഹിബ് വിശ്വിച്ചു; അതിനായി തന്റെ നിരന്തരമായ ചിന്തയും അധ്വാനവും അരികുവത്കരിക്കപെട്ടുപോയ ഒരു ജനതയ്ക്കു വേണ്ടി മാറ്റിവച്ചു. യതീം ഖാനയിലെ കുട്ടികൾക്ക് ഒരേ സമയം ഉന്നത ഗുണ നിലവാരമുള്ള വിദ്യാഭ്യാസവും ഭക്ഷണവും പാർപ്പിടവും നൽകുന്നതിൽ
ജമാൽ സാഹിബിന് ശക്തമായ നിഷ്കർഷയുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്തെ എല്ലാവിധ നവീകരങ്ങളെയും ഉൾക്കൊള്ളുകയും കാലോചിതവും സംയോജിതവുമായ വിദ്യാഭ്യാസത്തെ യതീംഖാനക്ക് കീഴിൽ ആവിഷ്കരിച്ചു നടപ്പിലാക്കുകയും അത് വഴി വയനാട് ജില്ലയുടെ മുഖച്ഛായ മാറ്റുകയും ചെയ്ത അപൂർവ വ്യക്തിത്വമായിരുന്നു ജമാൽ സാഹിബ്. ഡബ്ള്യു എം ഒ എന്ന പ്രസ്ഥാനം നാടിൻറെ അതിരുകൾക്കപ്പുറത്ത് അറിയപ്പെട്ട ഒരു വൈജ്ഞാനിക സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാനും ജമാൽ സാഹിബിന്റെ തിളക്കമാർന്ന വ്യക്തിത്വം നിദാനമായി. സാമൂഹിക -സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സകല മനുഷ്യർക്കും വയനാടിന്റെ ഹൃദയത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച ജമാൽ സാഹിബ് മാതൃകയാണെന്നും ഇ ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. ജമാൽ സാഹിബ് അനുസ്‌മരണ സമ്മേളനം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യതീംഖാനയെ കേവല പരികല്പനയിൽ നിന്നും സാമൂഹ്യ പരിവർത്തനത്തിന്റെ പരിഗണനകളിലേക്ക് ഉയർത്തിയ മഹാ പുരുഷനായിരുന്നു ജമാൽ സാഹിബെന്നും വയനാടിന്റെ മത- സാമൂഹിക, വൈജ്ഞാനിക-സാംസ്‌കാരിക രംഗങ്ങളിൽ യതീംഖാനയെ മുൻനിർത്തി ജമാൽ സാഹിബ് നിർവഹിച്ച ത്യാഗ സന്നദ്ധതകളാണ് ചരിത്രപരമായി പിന്നാക്കം പോയ വയനാടിനെ ഇത്രയെങ്കിലും പുരോഗതിയിലെത്തിച്ചതെന്നു മുഖ്യാതിഥിയായി സംബന്ധിച്ച സ്വാമി ആത്മദാസ് യാമി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
അനാഥകൾക്കും അഗതികൾക്കും വേണ്ടി ജീവിതം സമ്പൂർണ്ണമായി സമർപ്പിക്കുകയായിരുന്നു എംഎ മുഹമ്മദ് ജമാൽ സാഹിബ്. വയനാട് യതീംഖാനയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യതീംഖാനയിൽ ഊന്നി നിന്നുകൊണ്ട് വയനാടിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യം വെച്ച് കാലത്തിനുമുമ്പേ സഞ്ചരിച്ച നേതാവായിരുന്നു എം ഇ മുഹമ്മദ് ജമാൽ സാഹിബെന്ന് മുനീർ ഹുദവി പറഞ്ഞു. ഡബ്ല്യൂ എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളജ്‌ കൺവീനർ ഡോ. കെ ടി അഷ്‌റഫ് കോളജ് പദ്ധതികൾ അവതരിപ്പിച്ചു.ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ നൽകുന്ന പ്രഥമ വിദ്യാഭ്യാസ അവാർഡ് പി എ സൽമാൻ ഇബ്രാഹീമിന് നൽകുന്നതായി പ്രഖ്യാപിച്ചു. ജൂറി അംഗം ഇ ടി മുഹമ്മദ് ബഷീറാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. റഷീദ് ഗസ്സാലി ഉൾപ്പെടെ മൂന്നംഗങ്ങളാണ് അവാർഡ് സമിതി. പുരസ്‌കാര ചടങ്ങ് സമീപ ഭാവിയിൽ ഉണ്ടാകുമെന്ന് സംഘടകർ അറിയിച്ചു. പ്രമുഖ പണ്ഡിതൻ കായക്കൊടി ഇബ്രാഹീം മുസ്‌ലിയാർ, മുൻ എം എൽ എ പാറക്കൽ അബ്ദുല്ല, റീജ്യൺസി ഗ്രൂപ്പ് എം ഡി ശംസുദ്ധീൻ ബിൻ മുഹിയദ്ധീൻ, കെ സി അബു, അൻവർ അമീൻ, പി കെ ഇസ്മായിൽ, അബ്ദുസ്സമദ് തിരുനാവായ, എ കെ അബ്ദുള്ള, മമ്മുട്ടി മക്കിയാട്, ഹമീദ് കൂരിയാടാൻ, ഖാദർ കുട്ടി നടുവണ്ണൂർ, മൊയ്‌ദു മക്കിയാട്, അഷ്‌റഫ് എം കെ, റിയാസ്, അഡ്വ.യു സി അബ്ദുള്ള,അൻവർ സാദത്ത്, ഹമീദ് ഹാജി, സൽ‍മ നാസർ തങ്ങൾ, സി കെ അബൂബക്കർ ഫുജൈറ, മുജീബ് കൽബ, റാഷിദ്‌ ജാതിയേരി പി ടി ഉസൈൻ ബഹ്‌റൈൻ, ബഷീർ ബ്ലൂമാർട്ട് അസീസ് സുൽത്താൻ സയ്യിദ് ഹനീഫ നബീൽ രഹ്നാസ് യാസീൻ അസ്‌ബുദ്ധീൻ, കബീർ ചൗക്കി, സത്താർ കുരിക്കൾ സംബഡിച്ചു. ട്രഷറർ അഡ്വ. മുഹമ്മദലി നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button