Dubai: +971506749971, India: +919746311413, kmabbas@gmail.com

LOCAL

വയനാട് മുസ്‌ലിം ഓർഫനേജ്

ദുബൈ പരിപാടി ഇന്ന്

ദുബൈI വയനാട് മുസ്ലിം ഓർഫനേജ് (ഡബ്ല്യൂ.എം.ഒ) ജനറൽ സെക്രട്ടറിയുമായിരുന്ന എം.എ മുഹമ്മദ് ജമാലിൻ്റെ ഒന്നാം ചരമ വാർഷിക സ്മരണാർത്ഥം ‘സ്മരണീയം 2025’ പരിപാടി ഇന്ന് ഞായർ,വൈകിട്ട് 6 മണിക്ക് ദുബൈ വിമൻസ് അസോസിയേഷൻ ഹാളിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി മജീദ് മടക്കിമല, ട്രഷറർ അഡ്വ.മുഹമ്മദലി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ പാർലമെൻ്റേറിയൻമാരായ ഇ.ടി മുഹമ്മദ് ബഷീർ എം.പി എം.പി അബ്ദുസ്സമദ് സമദാനി, സ്വാമി ആത്മദാസ് യമി, മുനീർ ഹുദവി വിളയിൽ, ഡോ. കെ.ടി അഷ്റഫ് തുടങ്ങിയവർ പങ്കെടുക്കും. സ്വാമി ആത്മദാസ് യമി വിശിഷ്ടാതിഥിയും സമദാനി മുഖ്യാതിഥിയുമാകുന്ന പരിപാടിയുടെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീർ നിർവഹിക്കും. വിദ്യാഭ്യാസ-സാംസ്കാരിക-വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. വയനാടിൻ്റെ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയ സംഭാവനകളർപ്പിച്ച എം.എ മുഹമ്മദ് ജമാലിൻറെ നാമധേയത്തിലുള്ള വിദ്യാഭ്യാസ പുരസ്കാരം ചടങ്ങിൽ പ്രഖ്യാപിക്കും. അദ്ദേഹത്തിൻ്റെ പേരിലുള്ള ഡബ്ല്യൂ.എം.ഒ ഐ.ജി ആർട്സ് & സയൻസ് കോളജ് വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ പ്രഖ്യാപനവും ചടങ്ങിലുണ്ടാകും. വാർത്താസമ്മേളനത്തിൽ ഷൈജൽ കൽപ്പറ്റ ,സയ്യിദ് പി ടി കെ ,അസീസ് സുൽത്താൻ ,നബീൽ നർഗോലി ,നൗഷാദ് വി പി,ഹനീഫ ചെങ്ങോട്ടേരി ,രഹ്നാസ് യാസീൻ ,അസ്ബുദീൻ ,കെ പി എ സലാം ,സാദിഖ് ബാലുശ്ശേരി ,അൻവർ ഷാദ് ,ഹനീഫ് കല്ലാട്ടിൽ ,ബഷീർ ബ്ലൂ മാർട്ട് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button