Dubai: +971506749971, India: +919746311413, kmabbas@gmail.com

Literature

വനിതാ പ്രസാധകർ

ആദരിക്കപ്പെടുന്നു

വനിതാ പ്രസാധകരെ ആദരിച്ചു
ബൊളോണIപ്രസാധക മേഖലയിൽ ലിംഗ സമത്വം ലക്ഷ്യമാക്കി ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി സ്ഥാപിച്ച പബ്ലിസ്ഹെർ, എക്സലൻസ് അവാർഡുകളുടെ രണ്ടാം പതിപ്പിൽ മൂന്ന് മികച്ച വനിതകളെ ആദരിച്ചു.
പ്രസിദ്ധീകരണ വ്യവസായത്തെ രൂപപ്പെടുത്തിയ, നവീകരണത്തിന് നേതൃത്വം നൽകിയ, അടുത്ത തലമുറയിലെ വനിതാ നേതാക്കൾക്ക് പ്രചോദനം ആയ സ്ത്രീകളുടെ അസാധാരണ സംഭാവനകളെ അവാർഡ് ദാന ചടങ്ങ് അംഗീകരിച്ചു.
പരമ്പരാഗതമായി പുരുഷ നിയന്ത്രണത്തിലുള്ള ഒരു വ്യവസായത്തിൽ വനിതാ നേതൃത്വത്തിന്റെയും ദൃശ്യപരതയുടെയും പ്രാധാന്യം ശൈഖ ബുദൂർ ചുണ്ടിക്കാട്ടി.
അറബ് ലോകത്തെമ്പാടുമുള്ള പ്രസിദ്ധീകരണത്തിനും പ്രതിബദ്ധതയ്ക്കും ഗണ്യമായ സംഭാവനകൾക്കും ആദരവായി ഡാലിയ മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു.
ഹുമൈറ ദുദ്‌വാല എമർജിംഗ് ലീഡർ ആയി ആദരിക്കപ്പെട്ടു. ഹന ഹംസെ ഇന്നൊവേഷൻ അവാർഡ് നേടി.
സ്ത്രീകളുടെ ശബ്ദങ്ങൾ ഉയർത്തിക്കാട്ടുക, തുല്യ അവസരങ്ങൾ വളർത്തുക, ആഗോള പ്രസിദ്ധീകരണ സമൂഹത്തെ പ്രചോദിപ്പിക്കുക എന്നിവയാണ് പബ്ലിസ്ഹെറിന്റെ ദൗത്യം.
ബൊളോണയിൽ നാല് ദിവസത്തെ പരിപാടിയുടെ ഭാഗമായിരുന്നു അവാർഡുകൾ.പ്രസിദ്ധീകരണ മേഖലയിലെ സ്ത്രീകൾക്കിടയിൽ നേതൃത്വം, സംരംഭകത്വം, പ്രൊഫഷണൽ വികസനം എന്നിവ വളർത്തുന്നതിനുള്ള സമഗ്രമായ പരിപാടി പബ്ലിസ്ഹെർ വാഗ്ദാനം ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button