ദുബൈ|ലോകത്തിലെ ഏറ്റവും ശുചിത്വ നഗരം ദുബൈ.ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് (ജിപിസിഐ) റിപ്പോർട്ട് പ്രകാരമാണിത്. നഗര ശുചിത്വത്തിൽ ദുബൈ വീണ്ടും ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി. തുടർച്ചയായ അഞ്ചാം വർഷമാണ് അഭിമാനകരമായ അംഗീകാരം. ഭാവി നഗരങ്ങൾക്കുള്ള ഒരു മാനദണ്ഡമായി സ്വയം സ്ഥാപിക്കാനുള്ള ദുബൈ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു. ഉയർന്ന അന്താരാഷ്ട്ര ജീവിത നിലവാരവും പരിസ്ഥിതി മികവും പാലിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നു.സുസ്ഥിര നഗര വികസനത്തിൽ എമിറേറ്റ് മുന്നിട്ടുനിൽക്കുന്നു. പരിസ്ഥിതി സ്തംഭത്തിന് കീഴിലുള്ള നഗര ശുചിത്വത്തിൽ 100% സംതൃപ്തി കൈവരിച്ചു.ലോകമെമ്പാടുമുള്ള 47-ലധികം നഗരങ്ങളെ ദുബൈ മറികടന്നു .
0 8 Less than a minute