സീറ്റുകളുടെ എണ്ണത്തിൽ ലോകത്തു ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാനത്താവളം ദുബൈ
ദുബൈ |2024-ൽ ലോകത്തു ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാനത്താവളം ദുബൈ .
6.0236 കോടി സീറ്റുകളാണ് (എയർലൈനുകളിൽ ) ഉൾപ്പെട്ടത് . മുൻ വർഷത്തേക്കാൾ 7 ശതമാനം വർധനവാണ് കാണിക്കുന്നത്. ആഗോള വ്യോമയാന കൺസൾട്ടൻസി ഒ എ ജി യുടെ കണക്കു പ്രകാരമാണിത് . പകർച്ച വ്യാധിക്ക് മുമ്പ് , 2019നെ അപേക്ഷിച്ച് വിമാനത്താവളം സീറ്റുകളുടെ എണ്ണത്തിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തി. എമിറേറ്റ്‌സും ഫ്ലൈദുബൈയും ഈ നേട്ടത്തിൽ കാര്യമായ പിന്തുണ നൽകി.അവ 265-ലധികം ഇടങ്ങളിലേക്ക് പറക്കുന്നു.ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അടുത്തിടെ റിപ്പോർട്ട് ചെയ്തത്, കഴിഞ്ഞ വർഷം ഡിസംബർ 22 ന് യു എ ഇ ആകാശത്ത് 10 ലക്ഷത്തിലധികം വിമാന സർവീസുകൾ നടന്നുവെന്നാണ് .
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മേഖലയിൽ ഖത്വറിലെ ദോഹ വിമാനത്താവളം 3.2455 കോടി സീറ്റുകളുമായി ആദ്യ പത്തിൽ ഇടം നേടി. ഇവിടെ 13 ശതമാനം വർദ്ധനവാണ്. 2023 ൽ 9-ാം സ്ഥാനത്തായിരുന്നു ദോഹ വിമാനത്താവളം. 2024 ൽ 10-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
രണ്ടാം സ്ഥാനത്തുള്ള ലണ്ടൻ ഹീത്രോ വിമാനത്താവളം ദുബൈയെക്കാൾ 1.1877 കോടി സീറ്റുകൾ പിന്നിലാണ്. കഴിഞ്ഞ വർഷം ഇവിടെ 4.8358 കോടി സീറ്റുകൾ രേഖപ്പെടുത്തി. 2023 നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തിൽ 4 ശതമാനം വളർച്ച രേഖപ്പെടുത്തി.4.1633 കോടി സീറ്റുകളുള്ള സിയോൾ ഇഞ്ചിയോൺ ഇന്റർനാഷണൽ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ രാജ്യാന്തര വിമാനത്താവളമായി .മറ്റ് വിമാനത്താവളങ്ങളിൽ, സിംഗപ്പൂർ ചാംഗി നാലാം സ്ഥാനത്തും, ആംസ്റ്റർഡാം, ഇസ്താംബുൾ, പാരീസ് ചാൾസ് ഡി ഗല്ലെ, ഫ്രാങ്ക്ഫർട്ട് ഇന്റർനാഷണൽ, ഹോങ്കോംഗ് ഇന്റർനാഷണൽ എന്നിവ തൊട്ടുപിന്നിലായി നിൽക്കുന്നു
2024-ൽ മൊത്തത്തിൽ 6.27 കോടി സീറ്റുകളോടെ അറ്റ്ലാന്റ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ ഇന്റർനാഷണൽ വിമാനത്താവളമാണ് ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളം.ദുബൈ രണ്ടാം സ്ഥാനത്തുണ്ട് . ഇതിൽ ആഭ്യന്തര വിമാനങ്ങളും ഉൾപ്പെടുന്നു.ടോക്കിയോ ഇന്റർനാഷണൽ, ലണ്ടൻ ഹീത്രോ പിന്നിലുണ്ട്
0 2 1 minute read