Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ലുലു ഹൈപ്പർ മാർക്കറ്റുകൾ

കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളുന്നു

ദുബൈlലുലു റീട്ടെയിൽ മേഖല കാലത്തിനനുസരിച്ച് നവീകരിക്കുകയാണെന്ന് ചെയർമാൻ എം എ യൂസുഫലി.ഓരോ പ്രദേശത്തിൻറെയും സവിശേഷതകൾ ഉൾക്കൊണ്ടാണ് പുതിയവ സ്ഥാപിക്കുന്നത്.ഈ വർഷം 300 ഹൈപ്പർ മാർക്കറ്റ് എന്ന ലക്ഷ്യത്തിലേക്കാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
ദുബൈ സത്വയിൽ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ ലാൻഡ് ഡിപാർട്ട്മെൻറ് സിഇഒ മാജിദ് സഖർ അൽമറി പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ദുബൈ 28-മത്തേതും യുഎഇയിൽ 112-മത്തേതുമാണ്. “സത്വ, ജാഫ്‍ലിയ, ജുമൈറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ രാജ്യക്കാരായ താമസക്കാർക്ക് സൗകര്യപ്രദമായവിധത്തിലാണ് ഹൈപ്പർ മാർക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. 62,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഹൈപ്പർ മാർക്കറ്റിൽ ഫ്രഷ് മാർക്കറ്റും ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുമുണ്ട്. ഗ്രോസറി, ബേക്കറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഐടി ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇ കൊമേഴ്സ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മൂന്ന് മുതൽ അഞ്ച് വർഷത്തിനകം പുതിയ നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്റെ 23-ആമത്തെ സ്റ്റോറാണ് തുറന്നതെന്നും എം.എ. യൂസുഫലി പറഞ്ഞു. ദുബൈ നാല് പുതിയ ഹൈപ്പർ മാർക്കറ്റ് അടുത്ത് തന്നെ ആരംഭിക്കും. ജെ.എൽ.ടി, നാദ് അൽ ഹമ്മർ, ദുബൈ എക്സ്പോ സിറ്റി, ഊദ് അൽ മുതീന എന്നിവിടങ്ങളിലാണിത്. ഇത് കൂടാതെ ഖോർഫക്കാൻ, ഗലീല,അൽ സ്വീഹ് ഉൾപ്പെടെ വടക്കൻ എമിറേറ്റുകളിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങുമെന്ന് യൂസുഫലി കൂട്ടിച്ചേർത്തു. സി.ഇ. ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, ലുലു ദുബൈ റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button