Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ലുലു മദീനയിൽ

ഏറ്റവും സന്തോഷ ദിനമെന്ന് യൂസുഫലി

മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
മദീന: വിശുദ്ധനഗരമായ മക്കയ്ക്ക് പിന്നാലെ മദീനയിലേക്ക് കൂടി സാന്നിദ്ധ്യം വിപുലമാക്കി ലുലു റീട്ടെയ്ൽ. ഹജ്ജ്-ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർത്ഥാ‌ടകർക്ക് കൂടി സൗകര്യപ്രദമായാണ് മദീനയിലെ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. മദീനയിലെ പ്രദേശവാസികൾക്കും തീർത്ഥാടകർക്കും ഉന്നതഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മദീന ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ മാസെൻ ബിൻ ഇബ്രാഹിം റജബ് ഉദ്ഘാടനം നിർവ്വഹിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 ന് കരുത്തേകുന്നത് കൂടിയാണ് മദീനയിലെ പുതിയ ലുലു സ്റ്റോർ. പുണ്യനഗരമായ മദീനയിൽ തീർത്ഥാടകർക്കും പ്രദേശവാസികൾക്കുമായി ലുലു ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. സൗദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരങ്ങളാണ് ഇതിനൊടൊപ്പം യാഥാർത്ഥ്യമായതെന്നും യൂസഫലി പറഞ്ഞു. മക്കയിലും മദീനയിലും സേവനം വിപുലീകരിക്കാനായതിൽ അഭിമാനമുണ്ടെന്നും സൗദി ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നു. തീർത്ഥാടകർക്കും പ്രദേസവാസികൾക്കും ഏറ്റവും മികച്ച സേവനം നൽകുകയാണ് ലുലുവിന്റെ ദൗത്യം. മദീനയിൽ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ മൂന്ന് സ്റ്റോറുകൾ കൂടി ആരംഭിക്കും. ഇതുൾപ്പെടെ സൗദി അറേബ്യയിൽ വിവിധ പുതിയ പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകുമെന്നും യൂസഫലി കൂട്ടിച്ചേർത്തു. അൽ മനാഖ അർബൻ പ്രോജക്ട് ഡെവലപ്‌മെൻ്റ് കമ്പനിയുമായി കൈകോർത്താണ് 23,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള മദീനയിലെ ലുലു സ്റ്റോർ. ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ് സെക്ഷൻ, മൊബൈൽ ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ അടക്കം ശേഖരമാണ് ലുലുവിൽ ഉറപ്പാക്കിയിരുന്നത്. ഷോപ്പിങ്ങ് സുഗമമാക്കുന്നതിനായി പുലർച്ചെ ആറ് മണി മുതൽ അർധരാത്രി 12 വരെ സ്റ്റോർ തുറന്ന് പ്രവർത്തിക്കും. ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് മക്കയിലെ ലുലു സ്റ്റോറിൽ ഉറപ്പാക്കിയിരിക്കുന്നത്. മക്കയിലെ ജബൽ ഉമറിൽ മസ്ജിദ് അൽ ഹറാമിന് സമീപവും ലുലു പ്രവർത്തിക്കുന്നുണ്ട് . ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ബിസിനസ് ഡവലപ്പ്മെൻ്റ് ഡയറക്ടർ റഫീഖ് യാരത്തിങ്കൽ, ജിദ്ദ റീജിയണല ഡയറക്ടർ നൗഷാദ് എം.എ. സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button