ദുബൈIദുബൈയിൽ പ്രധാന വികസന മേഖലകളിൽ ഗതാഗത പ്രശ്ന പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനും റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബൈ ഹോൾഡിംഗും 600 കോടി ദിർഹത്തിന്റെ സുപ്രധാന കരാറിൽ ഒപ്പുവച്ചു. റോഡ് മെച്ചപ്പെടുത്തലിൽ അനുബന്ധ പാത വികസിപ്പിക്കുക, യാത്രാ സമയം കുറയ്ക്കുക, വിവിധ പ്രദേശങ്ങൾക്കായുള്ള എൻട്രി, എക്സിറ്റ് പോയിന്റുകളുടെ ശേഷി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. പുതിയ പാലങ്ങൾ, റോഡുകൾ, ആക്‌സസ് പോയിന്റുകൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടുന്നു. ദുബൈ ഐലൻഡ്‌സ്, ജുമൈറ വില്ലേജ് ട്രയാംഗിൾ, പാം ഗേറ്റ്‌വേ, അൽ ഫുർജാൻ, ജുമൈറ പാർക്ക്, അർജൻ, മജാൻ, ലിവാൻ (ഘട്ടം 1), നാദ് അൽ ഹമർ, വില്ലനോവ, സെറീന എന്നിവയുൾപ്പെടെ എമിറേറ്റിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഈ കരാർ വിഭാവനം ചെയ്യുന്നു. കരാറിന്റെ ഭാഗമായി, ജുമൈറ വില്ലേജ് സർക്കിൾ, ദുബൈ പ്രൊഡക്ഷൻ സിറ്റി, ബിസിനസ് ബേ, പാം ജുമൈറ, ഇന്റർനാഷണൽ സിറ്റി (ഘട്ടം 3) എന്നീ അഞ്ച് ദുബൈ ഹോൾഡിംഗ് വികസനങ്ങൾക്കു പ്രവേശന പാതകൾ ഒരുക്കും. പാലങ്ങളും റോഡുകളും വികസിപ്പിക്കും. ജുമൈറ വില്ലേജ് സർക്കിളിനായി നാല് അധിക പ്രവേശന വഴി സ്ഥാപിക്കും.പ്രദേശത്തിന്റെ എൻട്രി, എക്സിറ്റ് പോയിന്റുകളുടെ ശേഷി ഇരട്ടിയാക്കും. ഗ്രേഡ്-സെപ്പറേറ്റഡ് ഇന്റർചേഞ്ചുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ മെച്ചപ്പെടുത്തലുകൾ ആന്തരിക റോഡുകളിലെയും ആക്‌സസ് പോയിന്റുകളിലെയും യാത്രാ സമയം 70 ശതമാനം കുറയ്ക്കുമെന്നും ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുമെന്നും കവലകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു.
0 5 1 minute read