ഷാർജl42-ാമത് ‘റമസാൻ നൈറ്റ്സ്’ പ്രദർശനത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ഷാർജ എക്‌സ്‌പോ സെന്റർ ആണ് ‘റമസാൻ നൈറ്റ്‌സ് 2025 സംഘടിപ്പിക്കുന്നത്. വിനോദ വിജ്ഞാന പരിപാടികൾക്കൊപ്പം ഷോപ്പിംഗ് രംഗത്തെ ഏറ്റവും മികച്ച അനുഭവം കൂടി സമ്മാനിക്കുന്ന തരത്തിലാണ് ‘ഒരുക്കിയിരിക്കുന്നതെന്ന്ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്‌സ്‌പോ സെന്ററിന്റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സൈഫ് മുഹമ്മദ് അൽ മിദ്ഫ,വലീദ് അബ്ദുർറഹ്മാൻ ബുഖാതിർ,മുഹമ്മദ് അഹ്മദ് അമീൻ അൽ അവദി,അബ്ദുൽ അസീസ് അൽ ശംസി,ജമാൽ സഈദ് ബൂസാഞ്ജൽ , സുൽത്താൻ ഷത്താഫ് എന്നിവർ പങ്കെടുത്തു. 200ലധികം പ്രമുഖ റീടെയിലർമാരും 500 ആഗോള, പ്രാദേശിക ബ്രാൻഡുകളും പങ്കെടുക്കുന്നു. പരമ്പരാഗത വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പാനീയങ്ങൾ, ജനപ്രിയ റമദാൻ വിഭവങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഉള്ളത്. 10,000-ത്തിലധികം ഉൽപ്പന്നങ്ങൾ 75% വരെ വിലക്കുറവിൽ ലഭിക്കുന്നു പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും ഏർപ്പെടുത്തിയിരിക്കുന്നു. 25 ദിവസത്തെക്കാണ് പ്രദർശനം . റമദാൻ നൈറ്റ്സിൽ അറബ് പാരമ്പര്യത്തിന്റെ പൈതൃകം വ്യക്തമാക്കുന്ന ഹെറിറ്റേജ് വില്ലേജ് ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്നു. വൈവിധ്യമാർന്ന പൈതൃക പരിപാടികൾക്കും കലാപരിപാടികൾക്കും ഹെറിറ്റേജ് വില്ലേജ് വേദിയാകുന്നു. മാർച്ച് 30 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ പുലർച്ചെ 1 വരെയും ഈദ് അൽ ഫിത്തർ സമയത്ത് 3 മുതൽ 12 വരെയുമാണ് പ്രദർശനം.
0 24 1 minute read