തിരുവനന്തപുരംI കേരളത്തിന് പ്രയാസം നേരിട്ടപ്പോഴൊക്കെ ഒരു കൈതാങ്ങാകാൻ വ്യവസായ പ്രമുഖൻ രവി പിള്ളയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബഹ്റൈനിൽ മികവിനുള്ള പരമോന്നത പുരസ്കാരം നേടിയ ആർ പി ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യപ്രവർത്തകനുമായ ഡോ. രവി പിള്ളയ്ക്ക് തിരുവനന്തപുരത്ത് രവിപ്രഭ എന്ന പേരിൽ പൗരസ്വീകരണം നൽകിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗോവ ഗവർണർ ശ്രീധരൻ പിള്ള മുഖ്യാതിഥിയായി.സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു.നടൻ മോഹൻലാൽ ഉൾപ്പെടെ ജീവിതത്തിൻറെ വ്യത്യസ്ത മേഖലയിലുള്ളവർ പങ്കെടുത്തു. മന്ത്രിമാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എത്തി. ഓടക്കുഴൽ വാദകൻ രാജേഷ് ചേർത്തലയുടെ സംഗീതവിരുന്നോടെയായിരുന്നു തുടക്കം.’ഡോ.ബി. രവിപിള്ളയുടെ ജീവിതയാത്ര’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു.
ബഹ്‌റൈന്റെ ദേശീയ ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസിയാണ് രവി പിള്ളക്ക് ലഭിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണിത്. ഈ പദവി ലഭിക്കുന്ന ഏക വിദേശ പൗരനാണ് അദ്ദേഹം. ഡിസംബർ 16 ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ആർപി ദേശീയ ബഹുമതി സമ്മാനിച്ചത്. തിരുവനന്തപുരത്തെ ചടങ്ങിൽ ബഹ്‌റൈനിൽ ഖലീഫ അൽ ഖലീഫ,അഹ്‌മദ് ബിൻ ഖലീഫ തുടങ്ങിയവർ പങ്കെടുത്തു“ഡോ. പിള്ള രാജ്യത്തിന് നൽകിയ സംഭാവനകളോടുള്ള, പ്രത്യേകിച്ച് എണ്ണ-വാതക സംസ്കരണ മേഖലയിലും പ്രാദേശിക സമൂഹ വികസനത്തിലും ബഹ്‌റൈന്റെ ആഗോള സ്ഥാനം ശക്തിപ്പെടുത്തലിലും അദ്ദേഹത്തിന്റെ ആഴമേറിയ പങ്കാളിത്തത്തെ ഈ ആദരണീയമായ പുരസ്കാരം പ്രതിഫലിപ്പിക്കുന്നു,” റോയൽ ഓർഡർ പറഞ്ഞു. “ഡോ. രവി പിള്ളയുടെ അസാധാരണ സേവനത്തിനും രാജ്യത്തിനായുള്ള സംഭാവനകൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ്, കൂടാതെ ഞങ്ങളുടെ അഗാധമായ നന്ദിയുടെ അടയാളമായി ഈ വിശിഷ്ട പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നതിൽ ഞങ്ങൾക്ക് ബഹുമതിയുണ്ട്,” ഭരണാധികാരി രാജകീയ പ്രഖ്യാപനത്തിൽ പറഞ്ഞു. 1200 കോടി യുഎസ് ഡോളർ വിറ്റുവരവുള്ളതാണ് അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം. ഇന്ത്യയ്ക്ക് പുറത്തു ഇന്ത്യക്കാരുടെ ഏറ്റവും വലിയ തൊഴിൽദാതാവാണ്. 1,26,000 ജീവനക്കാരാണ് അദ്ദേഹത്തിൻ്റെ കൂടെയുള്ളത്.
0 19 1 minute read