അൽ ഐൻ |യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമുമായി രാജ്യ വികസനം സംബന്ധിച്ചു ചർച്ച നടത്തി .
അൽ ഐനിലെ ഖസർ അൽ റൗദയിലായിരുന്നു ചർച്ച . വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് പങ്കെടുത്തു .
“യു എ ഇയുടെ വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങൾ നേതാക്കൾ കൂടിയാലോചിച്ചു ” .
ഭരണാധികാരിയുടെ അൽ ഐൻ മേഖലപ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ്, പ്രസിഡൻഷ്യൽ കോർട് ഫോർ സ്പെഷ്യൽ അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ്, എമിറേറ്റ്സ് എയർലൈൻ ചീഫ് എക്സിക്യൂട്ടീവും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ദുബൈ വിമാനത്താവളങ്ങളുടെയും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ്, പ്രസിഡന്റ്സ് കോർട് ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ്, നിരവധി ശൈഖുമാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
0 9 Less than a minute