യു എ ഇക്കെതിരെ പ്രതിദിനം 2 ലക്ഷം സൈബർ ആക്രമണങ്ങൾ
ദുബൈ |യു എ ഇയിൽ പ്രതിദിനം രണ്ട് ലക്ഷം സൈബർ ആക്രമണങ്ങൾ . അടിയന്തര സൈബർ സുരക്ഷാ സംവിധാനങ്ങൾ ഇവയെ തകർക്കുന്നുണ്ടെന്നു സൈബർ സുരക്ഷാ കൗൺസിൽ അതോറിറ്റി അറിയിച്ചു .സൈബർ സുരക്ഷാ വിഭാഗം സദാ ജാഗ്രത പുലർത്താറുണ്ട് . ആക്രമണങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നു. ഹാക്കർമാരെയും സൈബർ ആക്രമണങ്ങളുടെ ഉത്ഭവത്തെയും തിരിച്ചറിയാറുണ്ട് .പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ആക്രമണങ്ങൾക്കു വിധേയമാണ് . നിരവധി തന്ത്രപ്രധാന മേഖലകളെ ആക്രമണകാരികൾ ലക്ഷ്യം വെക്കാറുണ്ട് . ക്ഷുദ്രകരമായ റാൻസംവെയർ ആക്രമണങ്ങളെ ദേശീയ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി തടയുന്നു. ഡിജിറ്റൽ സംവിധാനങ്ങൾ ലോക്ക് ചെയ്യുന്ന ആക്രമണങ്ങൾ ലക്ഷ്യമിട്ടത്.വർധിച്ചിരിക്കുന്നു .സമീപ കാലത്തു നിർമിത ബുദ്ധി ,ഡീപ്ഫേക്ക് ഉപയോഗങ്ങളിലൂടെ ആക്രമണങ്ങൾ കുറേക്കൂടി ശക്തമാണ് .ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യം വെക്കുന്നത് . ഡീപ്ഫേക്ക് സാങ്കേതികവിദ്യകൾ, സോഷ്യൽ എഞ്ചിനീയറിംഗ്, റാൻസംവെയർ പോലുള്ള മെച്ചപ്പെടുത്തിയ മാൽവെയർ എന്നിവയുൾപ്പെടെ ഭീഷണികൾ വളരുന്ന പ്രവണത അതോറിറ്റി നിരീക്ഷിച്ചു.
ഫിഷിംഗ്, സോഷ്യൽ എഞ്ചിനീയറിംഗ് പോലുള്ള പരമ്പരാഗത ആക്രമണങ്ങൾ കുറഞ്ഞിട്ടില്ല .നൂതന എ ഐ പവർഡ് സൈബർ ആക്രമണങ്ങൾ ഗണ്യമായ വർധിച്ചു . ഭീഷണികൾ കൂടുതൽ സങ്കീർണ്ണവും കണ്ടെത്താൻ പ്രയാസകരവുന്നു .ഇത്തരം ക്ഷുദ്രകരമായ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടുന്നതിന് എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളും സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത അതോറിറ്റി ചൂണ്ടിക്കാട്ടി .
ആഗോളതലത്തിൽ മികച്ച രീതികൾക്ക് അനുസൃതമായി യു എ ഇ ഡിജിറ്റൽ ഇടം ശക്തിപ്പെടുത്തുന്നതിനും നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള എല്ലാ ദേശീയ ടാസ്‌ക് ഫോഴ്‌സുകളുടെയും പ്രതിബദ്ധത സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി ചൂണ്ടിക്കാട്ടി . ഉയർന്ന കാര്യക്ഷമതയും വേഗതയും ഉപയോഗിച്ച് സൈബർ ഭീഷണികൾ കണ്ടെത്തുന്നതിനും ലഘൂകരിക്കുന്നതിനും യുഎഇയുടെ നൂതന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സുസജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.
ക്രിമിനൽ സംഘടനകളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും കൈകളിൽ സങ്കീർണ്ണമായ എ ഐ – പവർ ഉപകരണങ്ങളുടെ ലഭ്യത വർദ്ധിച്ചു. ഇവയെ നേരിടാൻ തയ്യാറാകാത്ത സ്ഥാപനങ്ങൾക്കെതിരെ കൃത്യതയോടെയുള്ള ആക്രമണങ്ങളുണ്ടാകും.സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നത് തടയാൻ വ്യക്തിഗത ഡാറ്റ സംരക്ഷിക്കുകയും ഇമെയിൽ ലിങ്കുകളുടെ ആധികാരികത പരിശോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു.ഇലക്ട്രോണിക് ഉപകരണങ്ങളെ ബാധിക്കുന്ന ഒരു തരം ക്ഷുദ്ര സോഫ്റ്റ്‌വെയറാണ് റാൻസംവെയർ.അവ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും ലോക്ക് ചെയ്യുകയും ചെയ്യുന്നു. ഒരു നിശ്ചിത മോചനദ്രവ്യം നൽകിയാൽ മാത്രമേ പ്രവേശം പുനഃസ്ഥാപിക്കുകയുള്ളൂ, അത്തരം ആക്രമണങ്ങൾക്ക് കാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ട്, ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് പ്രതിവർഷം കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാക്കുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി