ലോകയുദ്ധം താങ്ങാൻ മേഖലയ്ക്ക് കെൽപില്ല
കെ എം അബ്ബാസ്
ഒരു ലോക യുദ്ധം പടിവാതിൽക്കൽ വന്നു നിൽക്കുന്നു.ഇറാഖിനെതിരെ പാശ്ചാത്യ ശക്തികൾ ഒറ്റക്കെട്ടായി നടത്തിയ ഗൾഫ് യുദ്ധം പോലെ ആയിരിക്കില്ല ഇറാൻ -ഇസ്രാഈൽ ഏറ്റുമുട്ടൽ .തുർക്കി അടക്കം പല രാജ്യങ്ങളും ഇറാനെ പിന്തുണച്ചു രംഗത്തു വന്നിട്ടുണ്ട് .പോരാത്തതിന് ലബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള ,യമനിലെ ഹൂത്തി ഗറില്ലാ സംഘങ്ങൾ ഇറാന് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ് . ഹിസ്ബുള്ളയുടെ കൊല്ലപ്പെട്ട നേതാവ് ഹസ്സൻ നസ്രള്ളയുടെ മുൻ അംഗരക്ഷകൻ ഇറാനിൽ ഇസ്രാഈലി ആക്രമണത്തിൽ കൊല്ലപ്പെട്ടു .നസ്രള്ളയുടെ “പരിച” എന്ന് വിളിപ്പേരുള്ള ആളായിരുന്നു , അബു അലി എന്നറിയപ്പെടുന്ന ഹുസൈൻ ഖലീൽ.യുദ്ധത്തിനിടെ ഇറാനിൽ എത്തി . ഇറാഖി അതിർത്തിക്ക് സമീപം സായുധ സംഘങ്ങളെ ഒരുക്കൂട്ടുകയായിരുന്നു . , ഖലീലിന്റെയും മകന്റെയും മരണം ടെഹ്‌റാൻ സ്ഥിരീകരിച്ചു.ശനിയാഴ്ച തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഇറാനെ പിന്തുണച്ചു സംസാരിച്ചു. ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരാണ് “മേഖലയിൽ സമാധാനത്തിനുള്ള ഏറ്റവും വലിയ തടസ്സം” എന്ന് പറഞ്ഞു.ആയിരക്കണക്കിന് വർഷത്തെ പ്രതിരോധശേഷി ഇറാനുണ്ട് . വെല്ലുവിളി നിറഞ്ഞ ദിവസങ്ങളെ മറികടക്കാൻ ഇറാന് സാധിക്കുമെന്നതിൽ എനിക്ക് സംശയമില്ല,” ഇസ്താംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇറാഖിനെ തകർക്കാൻ അമേരിക്ക ഒരുക്കിയ തിരക്കഥയുടെ ആവർത്തനമാണ് ഇറാനിൽ .സദ്ദാം ഹുസൈന്റെ ഇറാഖ് കണ്ടമാനം രാസായുധങ്ങളും ആണവായുധങ്ങളും കുന്നുകൂട്ടി വെച്ചിട്ടുണ്ടെന്നാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് പ്രചരിപ്പിച്ചത് .ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതേ ആരോപണം ഇറാനെതിരെ ഉയർത്തുന്നു .രണ്ടാഴ്ചക്കുള്ളിൽ ഇറാൻ ആണവ സമ്പുഷ്‌ടീകരണം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത് .ഇറാന് ഇത് സ്വീകാര്യമല്ല .അവർ നേരിടാൻ തയാർ .ഇതിനിടയിലാണ് തുർക്കി ഇറാനെ പിന്തുണച്ചു രംഗത്തു വന്നിരിക്കുന്നത് .ഇറാഖിനെതീരെ ആക്രമണം നടത്താൻ തുർക്കി അമേരിക്കക്കൊപ്പം നിന്നിരുന്നു . “നയതന്ത്രപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നില്ല. ഇസ്രാഈലിനുമേൽ സ്വാധീനമുള്ള രാജ്യങ്ങൾ അതിന്റെ “വിഷം” ഉള്ളിലെടുക്കരുത് . പകരം സംഭാഷണത്തിലൂടെ പോരാട്ടത്തിന് പരിഹാരം തേടണം .അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ പ്രമേയങ്ങളുടെയും അടിസ്ഥാനത്തിൽ ഇസ്രാഈലിനെതിരെ ശിക്ഷാ നടപടികൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കണം “എർദോഗൻ മുസ്ലീം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഒഐസി യോഗത്തിൽ പങ്കെടുത്തു.
ഇറാൻ പല യുദ്ധങ്ങളും അതിജീവിച്ച രാജ്യം 1980 സെപ്തംബറിലാണ് ഇറാനും ഇറാഖും തമ്മില്‍ യുദ്ധം തുടങ്ങിയത്. അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമായിരുന്നു പ്രധാന കാരണം. മറ്റൊന്ന്, 1979ല്‍ ഇറാനില്‍ വിപ്ലവാനന്തര ഭരണകൂടം നിലവില്‍ വരുകയും ഇത് സുന്നികള്‍ ഭരിച്ചിരുന്ന ഇറാഖിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധം മേഖലയെ ദുര്‍ബലപ്പെടുത്തി.പതിനായിരങ്ങൾ കൊല്ലപ്പെട്ടു .രണ്ട് രാജ്യങ്ങളും വികസനത്തിൽ പതിറ്റാണ്ടുകൾ പിന്നിലേക്കു പോയി .
എണ്ണ വരുമാനത്തിലൂടെ പുരോഗതി പ്രാപിച്ചു തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്വര്‍ എന്നീ രാജ്യത്തലവന്‍മാരുമായി ആലോചിച്ച് ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലിന് രൂപം നല്‍കാന്‍തീരുമാനിച്ചത് അക്കാലയളവിലാണ് . ആറ് രാജ്യങ്ങളും സമാന സംസ്‌കാരം പുലര്‍ത്തുന്നവയാണ്. ലോകത്തിന് ഏറ്റവും അനിവാര്യമായ എണ്ണ, പ്രകൃതി വാതക ഉറവിടമാണ്. ഒരുമിച്ചു നിന്നാല്‍, അറബ് മേഖലക്കും ലോകത്തിനും ഗുണകരമാകും. മേഖല അഭിവൃദ്ധിപ്പെടും. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഒഴിവാകും. 1981 മെയ് 25ന് അബുദാബിയില്‍ ജി സി സി രൂപവത്കൃതമായി. ആറു രാജ്യങ്ങളിലെ 63 കോടി ഏക്കര്‍ പ്രദേശത്തിന്റെ സമഗ്ര വികസനമായിരുന്നു ലക്ഷ്യം. ആറു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. 1981 നവംബര്‍ 11ന് ”ഉച്ചകോടി” ചേര്‍ന്ന് ഏകീകൃത സാമ്പത്തിക കരാറില്‍ ഒപ്പിട്ടു. മതം, സാമ്പത്തികം, വാണിജ്യം, വിനോദ സഞ്ചാരം എന്നിവ സംബന്ധിച്ച് ഐക്യപ്പെടല്‍ പ്രധാനമാണെന്ന് വിളംബരം ചെയ്തു. 2006ലെ ഏഷ്യന്‍ ഗെയിംസിനും 2016ലെ ഒളിമ്പിക്‌സിനും 2022ലെ ഫുട്‌ബോള്‍ ലോകകപ്പിനും ഖത്വര്‍ ശ്രമം നടത്തുമ്പോള്‍ ജി സിസിയുടെ പിന്തുണ വലുതായിരുന്നു.ഇസ്രാഈൽ ഇതിനെയൊക്കെ സംശയത്തോടെയാണ് വീക്ഷിക്കുന്നത് .മധ്യ പൗരസ്ത്യ ദേശത്തു സമാധാനം ഇസ്രാഈൽ ആഗ്രഹിക്കുന്നില്ല .ഫലസ്തീനിലും ഇറാഖിയും സിറിയയിലും ലിബിയയിലും അസ്ഥിരത സൃഷ്ടിച്ചത് ഇസ്രാഈൽ കുതന്ത്രങ്ങൾ .ഇപ്പോൾ ഇറാനിലും . ദിവസവും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുന്നു.ഇറാനിൽ ഇസ്രാഈൽ ആക്രമണങ്ങളിൽ 500 ഓളം പേർ കൊല്ലപ്പെട്ടു .ഇറാൻ തകർന്നാലും ഇസ്രാഈൽ വെറുതെയിരിക്കില്ല .മറ്റൊരു ശത്രു രാജ്യം കണ്ടു പിടിക്കും .അതുകൊണ്ട് തന്നെ ഇറാനെതിരെയുള്ള നീക്കം വിജയിക്കരുതെന്നു മേഖലയിലെ ഭൂരിപക്ഷം രാജ്യങ്ങളും ആഗ്രഹിക്കുന്നു .കെ എം എ