അബൂദബിlഅബുദബി മുബാദല ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി 2024-ൽ സഊദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ട് നിക്ഷേപകരായി . കഴിഞ്ഞ വർഷം, മുബദാലയും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും 2920 കോടി ഡോളർ നിക്ഷേപിച്ചു.ഇത് 2023 ലെ 1750 കോടി ഡോളറിൽ നിന്ന് ഉയർന്നതായി ഗ്ലോബൽ എസ്‌ഡബ്ല്യുഎഫ് ബുധനാഴ്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. 52 ഇടങ്ങളിലാണ് നിക്ഷേപം നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധന. സഊദി പിഐഎഫിൻറേത് 2024 ൽ 37 ശതമാനം കുറഞ്ഞ് 1990 കോടി ഡോളറായി.മുബാദലയുടെ മൊത്തം മൂലധനത്തിൻ്റെ 85 ശതമാനവും വികസിത വിപണികളിലേക്കാണ് പോയത്. 57 ശതമാനം യുഎസിലാണ്. യുഎഇയിൽ 5 ശതമാനം മാത്രമാണ് വിന്യസിക്കപ്പെട്ടത്. അബുദാബി എസ്‌ഡബ്ല്യുഎഫിൻ്റെ പരിണാമത്തിൻ്റെ തെളിവാണ്, റിപ്പോർട്ട് പറയുന്നു. മറ്റ് നാല് ഗൾഫ് ഫണ്ടുകൾ മികച്ച 10 ആഗോള ഡീൽമേക്കർമാരിൽ ഇടം നേടി.മുബാദല സമപ്രായക്കാരായ അബുദബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിയും എഡിക്യുവും യു എ ഇയിൽ നിന്നാണ്. കൂടാതെ പിഐഎഫ്, ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി എന്നിവയും. മൊത്തത്തിൽ, സോവറിൻ വെൽത്ത് ഫണ്ടുകൾ 2024 ൽ മൊത്തം 13610കോടി ഡോളർ നിക്ഷേപിച്ചു, മുൻ വർഷത്തേക്കാൾ 7.1 ശതമാനം വർധിച്ചു. അവർ 358 ഡീലുകളിൽ പങ്കെടുത്തു.
0 4 1 minute read