തിരുവനന്തപുരംl മാതാവിന് സ്തനാർബുദമുണ്ടായിരുന്നെന്നും കൃത്യമായ ചികിത്സയിലൂടെ രക്ഷപ്പെട്ടുവെന്നും നടി മഞ്ജുവാര്യർ.ലോക അർബുദ ദിനത്തിൽ, കേരള വ്യാപകമായി ജനകീയ പ്രതിരോധ കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.അർബുദ പരിശോധനയ്ക്ക് ഏവരും വിധേയരാകേണ്ടതുണ്ട്.നേരത്തെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ രോഗമുക്‌തി എളുപ്പമാണ്-മഞ്ജുവാര്യർ ചൂണ്ടിക്കാട്ടി.കാമ്പയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ മന്ത്രി വീണാ ജോർജ്,പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.പിള്ള തുടങ്ങിയവർ സംസാരിച്ചു.കേരളത്തിലാകെ ഒരു മാസത്തിലേറെ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
0 21 Less than a minute