മംഗളൂരു ഗൾഫ് വിമാനങ്ങൾ
മംഗളൂരു I ഗൾഫ് മേഖലയിലെ യാത്രക്കാർക്കു കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തി ജസീറ എയർവേയ്സ് , ദമ്മാം വഴി കുവൈത്ത് -മംഗളൂരു-കുവൈത്ത് വിമാന സർവീസ് ആരംഭിച്ചു . ദമ്മാമിൽ നിന്ന് മംഗളൂരുവിലേക്കു ഇൻബൗണ്ട് വിമാനം, ജെ 9 3417, ക്യാപ്റ്റൻ ജിമ്മി മൂസയുടെയും നാല് ജീവനക്കാരുടെയും നേതൃത്വത്തിൽ ഏപ്രിൽ ഒമ്പത് വൈകുന്നേരം 4:25 ന് ലാൻഡ് ചെയ്തു. റൂട്ടിനായുള്ള ശക്തമായ ആവശ്യം പ്രതിഫലിപ്പിച്ചു 11 കുഞ്ഞുങ്ങൾ ഉൾപ്പെടെ 181 യാത്രക്കാരുമായാണ് വിമാനം എത്തിയത് .
തിരിച്ചുള്ള യാത്രയിൽ, ഒരു കുഞ്ഞ് ഉൾപ്പെടെ 151 യാത്രക്കാരുമായി ജെ9 3418 വിമാനം വൈകുന്നേരം 6:10 ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. യാത്ര സുഗമമാക്കുന്നതിന്, കുവൈത്ത് സിറ്റിക്കും ദമ്മാമിനും ഇടയിൽ യാത്രക്കാർക്ക് റോഡ് ഗതാഗതം എയർലൈൻ ക്രമീകരിച്ചിട്ടുമുണ്ട് . മടക്കയാത്രയിലുള്ള യാത്രക്കാർ ദമ്മാമിൽ നിന്ന് കുവൈത്തിലേക്കും റോഡ് മാർഗം സൗകര്യം ഒരുക്കും . എയർ ഇന്ത്യ എക്‌സ്പ്രസ്
ഏപ്രിൽ 9 ന് മംഗളൂരുവിൽ നിന്നും ഗൾഫ് ലക്ഷ്യസ്ഥാനങ്ങളായ ദുബൈ , അബുദബി എന്നിവിടങ്ങളിലേക്കു സർവീസുകൾ നടത്തി .
ഫ്ലൈറ്റ് ഐ എക്സ് 6040 മംഗളൂരുവിൽ നിന്ന് ദുബൈയിലേക്കു പറന്നു . 6041 ദുബൈയിൽ നിന്ന് മംഗളൂരുവിലേക്കും മടങ്ങി .
0 51 1 minute read




