Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഭാവി പഠനം

ദുബൈയിൽ കേന്ദ്രം

ഭാവി പഠനങ്ങളുടെ നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം തുറന്നു
ദുബൈ |ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം ദുബൈയിൽ പ്രവർത്തനമാരംഭിച്ചു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്സാണ് “ഫോർസൈറ്റ് സ്റ്റഡികളുടെ നിലവാരമൂല്യനിർണയ കേന്ദ്രം” (എന്ന പേരിൽ ആരംഭിച്ചത്.വരുംകാല വെല്ലുവിളികളെയും സാധ്യതകളെയും മുൻകൂട്ടി കണ്ട്, കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുബായിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളതെന്ന് ദുബൈ ജി ഡി ആർ എഫ് എ അറിയിച്ചു.ഭാവി പഠനങ്ങളുടെ പുരോഗതിയും കൃത്യതയും വിലയിരുത്തുന്നതിനായി ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത നൂതനമായ ഒരു മൂല്യനിർണയ മാതൃക ഈ കേന്ദ്രം ഉപയോഗിക്കും. ആഗോളതലത്തിലുള്ള പ്രവണതകളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഫലങ്ങൾ,വരുംകാലത്തേക്കുള്ള പദ്ധതികളുടെ വ്യക്തത, നിർദ്ദേശിക്കുന്ന പരിഹാരങ്ങളുടെ ദീർഘകാലത്തിലുള്ള സ്ഥിരത എന്നിവയെല്ലാം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമായും പരിഗണിക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി
ഈ കേന്ദ്രം നവീനമായ മുന്നേറ്റങ്ങൾക്ക് വലിയ മാതൃക പകരുമെന്ന് ജി ഡി ആർ എഫ് എ ദുബൈ മേധാവി ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button