റേഡിയേഷൻ ഓങ്കോളജി ശൃംഖല സ്ഥാപിക്കും
ദുബൈ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്ററിന്റെ 80% ഓഹരികൾ സ്വന്തമാക
അബുദബി: ജിസിസിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്. ഇതിനായി ദുബൈ ആസ്ഥാനമായ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്ററിന്റെ (എസിഒസി) 80 ശതമാനം ഓഹരികൾ ബുർജീൽ ഏറ്റെടുത്തു. റേഡിയേഷൻ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, കീമോതെറാപ്പി സേവനങ്ങളിൽ പ്രാവീണ്യം തെളിയിച്ച എസിഒസിയിലൂടെ നടപ്പാക്കുന്ന പദ്ധതി അർബുദ ചികിത്സ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കും.
എസിഒസിയുടെ ഇക്വിറ്റി ഓഹരി 92 ദശലക്ഷം ദിർഹത്തിനാണ് ബുർജീൽ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം എസിഒസി 64 ദശലക്ഷം ദിർഹം വരുമാനം രേഖപ്പെടുത്തിയിരുന്നു. എസിഒസിയുടെ സ്ഥാപകനും സിഇഒ യുമായ ബഷീർ അബൗ റെസ്ലാൻ 10% ഓഹരി നിലനിർത്തി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 10% ഓഹരി നിലവിലുള്ള ഉടമയായ റാഫേൽ ഖ്ലാത്ത് മിഡിൽ ഈസ്റ്റ് കൈവശം വയ്ക്കും.