Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ബജറ്റ്

പ്രതികരണങ്ങൾ

വിപണി ഉണർവിന് കരുത്തേകുന്ന ബജറ്റ്: എം.എ.യൂസഫലി

അബുദബിlധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തുന്നതിനും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും വഴിയൊരുക്കും.
ചെറുകിട ഇടത്തരം സംരംഭകർക്കും സ്റ്റാർട്ട്അപ്പ് മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉത്പാദനം വർധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും. വനിതാസംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം രാജ്യത്തിൻ്റെ കയറ്റുമതി മേഖലയിൽ പുതിയ ഊർജ്ജം നൽകും. കളിപ്പാട്ടമേഖലയെ ഗ്ലോബൽ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശിയ കളിപ്പാട്ട നിർമ്മാണ മേഖലയിലയെ കൂടുതൽ വൈവിധ്യവത്ക്കരിക്കുന്നതിനും കൂടുതൽ നിക്ഷേപമെത്തുന്നതിനും ഉപകരിക്കും.
2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള രാജ്യത്തീൻ്റെ ഇന്ത്യയുടെ ലക്ഷ്യത്തിന് വേഗതപകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് എം.എ യൂസഫലി വ്യക്തമാക്കി.
നിർദേശങ്ങൾ അഭിനന്ദനാർഹം-കെ വി ശംസുദ്ദീൻ
ദുബൈI വരുമാന നികുതി പരിധി 12 ലക്ഷം രൂപയായി ഉയർത്താനുള്ള ധനമന്ത്രിയുടെ തീരുമാനം അഭിനന്ദനാർഹമാണെന്ന് ധനകാര്യ വിദഗ്ധൻ കെ വി ശംസുദ്ദീൻ. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് 1,00,000 രൂപ വരെയുള്ള ദീർഘകാല മൂലധന നികുതി ഇളവ് ഓഹരി വിപണി നിക്ഷേപകർക്കും ബാധകമാക്കുമെന്നത് ഗുണകരമാണ്. മൂലധന വിപണി നിക്ഷേപകർ പ്രതീക്ഷിച്ചു. എന്നിരുന്നാലും മൂലധന വിപണിയെ പിന്തുണയ്ക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുതിർന്ന പൗരന്മാർക്കുള്ള നികുതി കിഴിവ് ഒരു ലക്ഷം രൂപയായി ഇരട്ടിയാക്കുന്നത് സ്വാഗതാർഹമായ മാറ്റമാണ്. 500 ജിഗാവാട്ട് ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശുദ്ധ ഊർജ്ജത്തിന് ഊന്നൽ നൽകുന്നത് സാധാരണക്കാരെ സഹായിക്കുന്ന ഒരു സുപ്രധാന നീക്കമാണ്. ജീവൻ രക്ഷാ മരുന്നുകളുടെ വില കുറയ്ക്കുന്നത് പുതിയ ചുവടുവയ്പ്പാണ്. ജില്ലാ ആശുപത്രികളിൽ കാൻസർ കെയർ സെന്ററുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം ആരോഗ്യ സംരക്ഷണത്തിനുള്ള ഒരു പ്രധാന സംരംഭമാകും. 2024 ൽ ഇന്ത്യയ്ക്ക് ഏകദേശം 12900 കോടി ഡോളർ പണമയച്ച പ്രവാസി സമൂഹത്തെ പൂർണ്ണമായും അവഗണിച്ചുവെന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. മൊത്തത്തിൽ, ബജറ്റ് പുരോഗമനപരമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button