ഫ്ളൈവേൾഡ് മൈഗ്രേഷന്‍റെ പ്രവർത്തനം വിപുലീകരിക്കുന്നു
ദുബൈ| അഞ്ച് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഫ്ലൈ വേൾഡ് മൈഗ്രേഷൻ പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി അബുദാബിയിൽ ഓഫിസ് തുറന്നു.
മിഡിലീസ്റ്റിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സഊദി അറേബ്യയിൽ ഉടൻ ഓഫീസ് ആരംഭിക്കുമെന്ന് ഫ്ലൈ വേൾഡ് സിഇഒ റോണി ജോസഫ്, ഓസ്ട്രേലിയൻ പ്രിൻസിപ്പൽ സോളിസിറ്ററും ഫ്ളൈവേൾഡ് ഡയറക്ടറുമായ താരാ എസ് നമ്പൂതിരി, മിഡിലീസ്റ്റ് റീജിയണൽ മാനേജർ ഡാനിയൽ ജോണി എന്നിവർ ദുബായ് ബുർജ് മാൻ സെന്‍ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ, യുകെ, യുഎഇ, കുവൈറ്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഫ്ലൈ വേൾഡ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ഓസ്ട്രേലിയൻ മൈഗ്രഷന് പുറമെ വിദേശത്ത് ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ അഭിരുചിക്കനുസൃതമായ കോഴ്സുകൾ, അവർ ആഗ്രഹിക്കുന്ന രാജ്യത്ത് പഠിക്കാൻ ഫ്ലൈ വേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈ വേൾഡിന്‍റെ കോമേഴ്‌സ്യൽ ലോ വിഭാഗം ഉടൻ തന്നെ മിഡിലീസ്റ്റിൽ പ്രവർത്തനം തുടങ്ങുമെന്ന് സിഇഒ റോണി ജോസഫ് പറഞ്ഞു. ഓസ്‌ട്രേലിയ, യുഎഇ ഇന്ത്യ എന്നീ രാജ്യങ്ങളുടെ വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട നിയമപരമായ സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ ഗൾഫ് രാജ്യങ്ങളിൽ ഉള്ള കൂട്ടികൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജിൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ കോഴ്സുകൾ ഓൺലൈനായി പഠിക്കാൻ ഉള്ള അവസരവും ഫ്ളൈവേൾഡ് അക്കാദമി ഒരുക്കുമെന്നും റോണി പറഞ്ഞു.
ഫ്ലൈ വേൾഡ് ഇപ്പോൾ കാനഡ മൈഗ്രെഷൻ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
0 4 1 minute read