അഞ്ച് മിനുട്ട് കൊണ്ട് പുട്ട്,ഇടിയപ്പം
ദുബൈIഅഞ്ച് മിനുട്ട് കൊണ്ട് പുട്ട്,ഇടിയപ്പം തുടങ്ങിയ കേരളീയ പ്രഭാതഭക്ഷണം ഒരുക്കുന്ന പാചകക്കൂട്ടുമായി ഈസ്റ്റേൺ പവലിയൻ ഗൾഫുഡിൽ ശ്രദ്ധേയമായി.ജൂണിൽ ഗൾഫ് രാജ്യങ്ങളിൽ പാക്കറ്റുകൾ ലഭ്യമാക്കുമെന്ന് പ്രശസ്ത ബ്രാൻഡുകളായ എംടിആറിന്റെയും ഈസ്റ്റേണിന്റെയും മാതൃ കമ്പനിയായ ഓർക്ക്‌ല ഇന്ത്യയുടെ സി ഇ ഒ അശ്വിൻ സുബ്രഹ്‌മണ്യൻ അറിയിച്ചു. നൂതനമായ കേരള ക്വിക്ക് ബ്രേക്ക്ഫാസ്റ്റ് ശ്രേണി ഗൾഫുഡിൽ മലയാളികളല്ലാത്തവരെയും ആകർഷിക്കുന്നു. ഇതിനോടകം തന്നെ കേരളത്തിൽ ഹിറ്റാണ് അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്. ഇന്ത്യൻ വിഭവങ്ങൾ ഒരുക്കുന്നതിൽ സമ്പന്നമായ പാരമ്പര്യമുള്ള ഓർക്ക്‌ല ഇന്ത്യ മിഡിൽ ഈസ്റ്റിൽ അടുത്തിടെ സംയോജിപ്പിച്ച അനുബന്ധ സ്ഥാപനമായ ഓർക്ക്‌ല ഐഎംഇഎ വഴി മേഖലയിലെ പാക്കേജ്ഡ് ഫുഡ് മേഖലയിൽ സാന്നിധ്യം വിപുലീകരിക്കുകയാണ്. പുതിയ ലോഗോയോടും പാക്കേജിങ്ങോടും കൂടിയാകും ഈസ്റ്റേൺ 5-മിനിറ്റ് ബ്രേക്ക്ഫാസ്റ്റ് ശ്രേണി അവതരിപ്പിക്കുക. മിഡിൽ ഈസ്റ്റിലെ അതിവേഗം വളരുന്ന റെഡി-ടു-ഈറ്റ് വിപണിയിലേക്ക് കേരളത്തിന്റെ രുചികൾ എത്തിക്കുന്നതിന്റെ ശ്രമം കൂടിയാണ് പുതിയ സംരംഭം. ചെമ്പ പുട്ട്, ഇടിയപ്പം, ഇഡ്ഡലി, ദോശ, നെയ്യ് ഉപ്പുമാവ്, പാലപ്പം എന്നിവയുൾപ്പെടെ 7 മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണ വിഭവങ്ങൾ ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. കേരളത്തിന്റെ രുചികരമായ പാചക പാരമ്പര്യങ്ങൾ നഷ്ടപ്പെടാതെ അതേ രുചിയും ഗുണവും നിലനിർത്തിയാണ് ഈസ്റ്റേൺ ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു