2024 വൻ കുതിപ്പിന്റെ വർഷമായിരുന്നു -ശൈഖ് മുഹമ്മദ്
ദുബൈ |കഴിഞ്ഞ വർഷം യു എ ഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 1,31,000 ആയതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം .2025ലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ് . ഇത് 350 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി .2024-ലെ രാജ്യത്തിന്റെ റെക്കോർഡ് നേട്ടങ്ങൾ ശൈഖ് മുഹമ്മദ് യോഗത്തിൽ സംഗ്രഹിച്ചു. രാജ്യത്തിന്റെ സ്വദേശി വത്കരണ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. നഫീസ് പ്രോഗ്രാമും അത് നൽകുന്ന ആനുകൂല്യങ്ങളും, പ്രത്യേകിച്ച്, ഈ നാഴികക്കല്ലിലെ ഒരു പ്രധാന ഘടകമാണ് .കർശനമായ ഓർമ്മപ്പെടുത്തലുകളും നിയമലംഘകർക്കെതിരായ തന്ത്രപരമായ നടപടികളും ഗുണം ചെയ്തു .
2024-ൽ യു എ ഇ നേടിയ നിരവധി വിജയങ്ങളിൽ ഒന്ന് മാത്രമാണ് സ്വദേശി വത്കരണം . രാജ്യത്തിന്റെ ശ്രദ്ധേയമായ വളർച്ച കാണിക്കുന്ന മറ്റ് നിരവധി സംഭവങ്ങൾ ശൈഖ് മുഹമ്മദ് എടുത്തുകാട്ടി.വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യൺ ദിർഹം കവിഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം 13000 കോടി ദിർഹത്തി. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 19000 കോടി ദിർഹത്തിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നു.200,000 പുതിയ കമ്പനികൾ ചേർന്നതോടെ ബിസിനസ് അന്തരീക്ഷം ശക്തമായി തുടരുന്നു.കൂടുതൽ ഇമറാത്തി യുവാക്കൾ സ്വന്തമായി ബിസിനസുകൾ ആരംഭിക്കുന്നു . “രാജ്യത്തിന്റെ സമ്പദ് ഘടനയിലേക്കു മുതൽക്കൂട്ടായി 25,000 ചെറുകിട, ഇടത്തരം കമ്പനികൾ യുവ പൗരന്മാർ ആരംഭിച്ചു,” ശൈഖ് മുഹമ്മദ് പറഞ്ഞു. നിയമനിർമ്മാണ പരിഷ്കരണനുള്ള മൂന്ന് വർഷത്തെ പദ്ധതി യുഎഇ സർക്കാർ പൂർത്തിയാക്കി.ഏകദേശം 2,500 സർക്കാർ ഉദ്യോഗസ്ഥർ ഒരുമിച്ച് പ്രവർത്തിച്ചു .
“രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, നിയന്ത്രണ നിയമനിർമ്മാണങ്ങളുടെ 80 ശതമാനവും പരിഷ്കരിച്ചു . ഇത് വളർച്ചയ്ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമായി,” ശൈഖ് മുഹമ്മദ് പറഞ്ഞു.
2024-ൽ രാജ്യത്തുടനീളമുള്ള ടൂറിസം സൗകര്യങ്ങൾ 3 കോടിയിലധികം അതിഥികളെ സ്വാഗതം ചെയ്തു, ഇതേ കാലയളവിൽ 15 കോടി യാത്രക്കാർ വിമാനത്താവളങ്ങളിലൂടെ കടന്നുപോയി.