|പൊതുഗതാഗത സംവിധാനങ്ങളിൽ കള്ളയാത്രകൾ പിടികൂടാൻ 606,000 പരിശോധനകൾ നടത്തി
ദുബൈ |പൊതുഗതാഗത സംവിധാനങ്ങളിൽ കള്ളയാത്രകൾ പിടികൂടാൻ ആർ ടി എ 2024-ൽ 606,000 പരിശോധനകൾ നടത്തിയതായി പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽബലൂശി അറിയിച്ചു . മൊത്തം 25 പരിശോധനാ കാമ്പെയ്നുകൾ ആർടിഎ നടത്തി.ആഭ്യന്തര , ഇന്റർസിറ്റി റൂട്ടുകളിൽ പൊതു ബസുകളിലെ ടിക്കറ്റില്ലാ യാത്ര പരിശോധിച്ചവയിൽ ഉൾപെടും . ജല ഗതാഗത സേവനങ്ങൾ ഉൾപ്പടെ വിവിധ യാത്രാ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമാണ് ഈ കാമ്പെയ്നുകൾ.. സ്കൂൾ ഗതാഗതം, ചാർട്ടേഡ് ബസുകൾ , എയർ കണ്ടീഷൻ ചെയ്ത ഷെൽട്ടറുകൾ, അന്താരാഷ്ട്ര ഗതാഗത സേവനങ്ങൾ എന്നിവടങ്ങളിലെ പരിശോധന മറ്റ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പൊതുഗതാഗത പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും സുഗമവും സുസ്ഥിരവുമായ ദൈനംദിന യാത്രകൾ ഉറപ്പാക്കുന്നതിനുമുള്ള ആർടിഎയുടെ പ്രതിബദ്ധത ഈ കാമ്പെയ്നുകൾ എടുത്തുകാണിക്കുന്നു.ദുബൈ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ചില പരിശോധനകൾ നടത്തി. ആവർത്തിച്ചുള്ള പ്രശ്നങ്ങളായി മാറിയിരിക്കുന്ന അനുചിതമായ രീതികൾ നിയന്ത്രിക്കുന്നതിനും പൊതുഗതാഗതത്തിലെ അനധികൃത പെരുമാറ്റങ്ങൾ പരിഹരിക്കുന്നതിനുമാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്.
ആർടിഎയുടെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡിപ്പാർട്ട്മെന്റിലെ ഫീൽഡ് ടീമുകൾ ദുബൈയിൽ വർഷം മുഴുവനും കാമ്പെയ്നുകൾ നടത്തുന്നു.
0 2 1 minute read




