ഫിയസ്റ്റ സീസൺ രണ്ട് സമാപിച്ചു
ഷാർജ I പെയ്സ് എഡ്യൂക്കേഷൻ ഗ്രൂപ്പിന് കീഴിൽ യുഎഇ യിലെ വ്യത്യസ്ത സ്കൂളുകളിൽ ഉള്ള ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ഫിയസ്റ്റ സീസൺ രണ്ട് കായിക മത്സരം സമാപിച്ചു. പെയ്സ് ഇൻ്റർനാഷനൽ സ്ക്കൂൾ ഷാർജ, പെയ്സ് ബ്രീട്ടിഷ് സ്ക്കൂൾ ഷാർജ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിൻറൺ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറിയത്. യു. എ. ഇ യിലെ വ്യത്യസ്ഥ സ്‌കൂളുകളിൽ നിന്നുള്ള ടീമുകളായ ഐഐഎസ് ലെജൻഡ്സ്, പിബിഎസ് റോയൽ , ജിഎ ഈഎസ് അബ്‌തൽ ,. ഡിപിഎസ് ഫാൽകൺസ് , .പേസ് യുണൈറ്റഡ് ദുബായ് , ,പിസിബിഎസ് ഫാൽകൺസ് ,സി ബി എസ് ക്യാപിറ്റൽസ് ,പേസ് വാരിയേഴ്‌സ് എന്നി ടീമുകളാണ് ഫിയസ്റ്റ കായിക മാമാങ്കത്തിൽ മാറ്റുരച്ചത്. ‘ ഫുട്ബോളിൽ ചാമ്പ്യൻഷിപ്പും ക്രിക്കറ്റ്, ബാഡ്മിൻറൺ എന്നി വിഭാഗങ്ങളിൽ സെക്കൻഡും വോളിബോൾ, ബാഡ്മിൻ്റൺ എന്നീവയിൽ സെക്കൻ്റ് റണ്ണറപ്പും നേടിയാണ് ഇന്ത്യാ ഇൻ്റർനാഷനൽ സ്കൂൾ വിജയികളായത്. വ്യത്യസ്ഥ മൽസരങ്ങളിൽ വ്യക്തിഗത മികച്ച കളിക്കാർക്കുള്ള കപ്പുകളും ഇന്ത്യാ ഇൻ്റർ നാഷനൽ സ്കൂൾ സ്വന്തമാക്കി. പെയ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹീം ,ഡയറക്ടർ സുബൈർ ഇബ്രാഹിം തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു അസിസ്റ്റൻറ് ഡയറക്ടർ സഫാ അസദ്, പ്രിൻസിപ്പൽ ഡോക്ടർ മഞ്ജു റെജി, വൈസ് പ്രിൻസിപ്പാൽ സുനാജ് ഇബ്രാഹിം തുടങ്ങിയവർ ജേതാക്കളെ അഭിനന്ദിച്ചു
0 30 1 minute read