പുസ്തക വിൽപനക്കാരുടെ രാജ്യാന്തര സമ്മേളനം തുടങ്ങി
ഷാർജIപുസ്തക വിൽപനക്കാരുടെ രാജ്യാന്തര സമ്മേളനം ഷാർജ എക്സ്പോ സെൻ്ററിൽ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.92രാജ്യങ്ങളിൽ നിന്നു750 ലധികം പേർ സമ്മേളനത്തിനെത്തി.രണ്ട് ദിവസം നീണ്ടു നിൽക്കും.പുസ്തക വിൽപനക്കാർക്ക് പുറമെ , പ്രസാധകർ, വിതരണക്കാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്ന. വൈദഗ്ധ്യം ,പുതിയ വ്യവസായ പ്രവണതകൾ പര്യവേഷണം ചെയ്യുന്നു. പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ വികസിപ്പിക്കാനും ഷാർജ ഇന്റർനാഷണൽ ബുക്ക് സെല്ലേഴ്‌സ് കോൺഫറൻസിന്റെ നാലാം പതിപ്പ് ലക്ഷ്യമിടുന്നു.
ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) യാണ്സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ സമ്മേളനം, വിഷയപരമായും ഗണ്യമായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. പ്രസിദ്ധീകരണ, വിതരണ വ്യവസായങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ പങ്കെടുക്കുന്നവർ പരിശോധിക്കും. ആഗോള വെല്ലുവിളികളും അവസരങ്ങളും വിലയിരുത്തും.ഈ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകളിൽ പങ്കെടുക്കും.
ഉദ്ഘാടന ദിനത്തിൽ ഇറ്റലിയിലെ മെസാഗറി ലിബ്രിയുടെ സിഇഒ റെനാറ്റോ സാൽവെറ്റിയും പബ്ലിഷിംഗ് പെർസ്പെക്റ്റീവ്സിന്റെ ചീഫ് എഡിറ്റർ പോർട്ടർ ആൻഡേഴ്‌സണും തമ്മിലുള്ള പാനൽ ചർച്ച നടന്നു. റൊമാനിയയിലെ പ്രമുഖ പുസ്തകശാല ശൃംഖലയായ കാർട്ടുറെസ്റ്റിയുടെ സഹസ്ഥാപകരായ സെർബാൻ റാഡുവും നിക്കോലെറ്റ ജോർദാനും പങ്കെടുക്കുന്ന ഒരു സെഷൻ നടന്നു.
ഇന്ന്ജർമ്മനിയിലെ താലിയ പുസ്തകശാലകളുടെ സ്ഥാപകനായ മൈക്കൽ ബുഷിന്റെ മുഖ്യപ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.
0 10 1 minute read