കോഴിക്കോട്Iസമൂഹ മാധ്യമങ്ങളിൽ പുസ്തകത്തെക്കുറിച്ച് അഭിപ്രായമെഴുതിയാൽ നിരൂപണമാകില്ലെന്ന് വിമർശകൻ പി കെ രാജശേഖരൻ.നിരൂപണം മറ്റൊരു സർഗാത്മക സൃഷ്ടിയാണ്.പഴയകാലത്തെ ഖണ്ഡന,മണ്ഡന മാനദണ്ഡങ്ങൾ മാറിയിട്ടുണ്ട്.-രാജശേഖരൻ പറഞ്ഞു.ഏതാണ്ട് 50 വർഷം മുമ്പ് കേസരി ബാലകൃഷ്ണപ്പിള്ള സ്വീകരിച്ച വഴിയാണ് ഇപ്പോഴും ആധുനിക വിമർശനത്തിൻറെ അടിത്തറയെന്ന് സുനിൽ പി ഇളയിടം.സി പി അച്യുതനെപ്പോലെ സത്യസന്ധതയുള്ള നിരൂപകരെ ഇപ്പോൾ കാണാനില്ലെന്ന് കഥാകൃത്ത് അംബികാസുതൻ മാങ്ങാട്.കെ എൽ എഫിൽ നിരൂപണ തട്ടിപ്പിനെതിരെ കൂട്ടായ ശബ്ദമുയർന്നു
0 14 Less than a minute