ബോൾട്ട് 10 ലക്ഷം യാത്രകൾ പൂർത്തിയാക്കി
ദുബൈ: 2024 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ ശേഷം ബോൾട്ട് 10 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി ദുബൈ ടാക്സി കമ്പനി അധികൃതർ അറിയിച്ചു. മികച്ച പരിശീലനം ലഭിച്ച 18000 ഡ്രൈവർമാരും 200-ലധികം പങ്കാളികളും ഉള്ള പ്രീമിയം ലിമോസിനുകളുടെ വ്യൂഹമാണ് ദുബൈയിൽ ബോൾട്ടിനുള്ളത്. സുതാര്യമായ നിരക്ക് നിർണ്ണയം, തടസ്സങ്ങളില്ലാത്ത ആപ്പ് നാവിഗേഷൻ, തത്സമയ ട്രാക്കിംഗ്, ഇക്കോണമി, പ്രീമിയം, എക്സ് എൽ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ യാത്രാ ഓപ്‌ഷനുകൾ എന്നിവയാണ് ഈ നേട്ടത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി
ബോൾട്ടുമായുള്ള ദുബൈ ടാക്സി കമ്പനിയുടെ പങ്കാളിത്തം മൂലം സ്‌മാർട്ട് നഗര ഗതാഗതത്തിന്റെ ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റുന്നതിനും വരും വർഷങ്ങളിൽ 80% ടാക്‌സി യാത്രകൾ ഇ-ഹെയ്‌ലിങ്ങിലേക്ക് മാറ്റാനുള്ള ദുബൈ സർക്കാരിന്റെ നിർദ്ദേശങ്ങളെ പിന്തുണയ്‌ക്കുന്നതിനും സാധിക്കുമെന്ന് ദുബൈ ടാക്സി കമ്പനിയുടെ സിഇഒ മൻസൂർ അൽഫലാസി പറഞ്ഞു. അടുത്ത ഘട്ടത്തിൽ, ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകളും സൗകര്യവും കാര്യക്ഷമതയും നൽകാൻ ഡി ടി സി പ്രതിജ്ഞാബദ്ധമാണെന്നും മൻസൂർ അൽഫലാസി പറഞ്ഞു.
0 1 Less than a minute