Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ദുബൈ വിസ പുതുക്കിത്തരാൻ

നിർമിത ബുദ്ധി

ദുബൈIദുബൈയിൽ വിസ പുതുക്കൽ അപേക്ഷയിൻമേൽ തീരുമാനമെടുക്കുക ഇനി നിർമിത ബുദ്ധി.ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് വക്താവ് കേണൽ ഗാലിബ് അബ്ദുല്ല അൽ മുഹമ്മദ് മർറി അറിയിച്ചതാണിത്.ഓൺലൈൻ വഴി അപേക്ഷ നൽകുമ്പോൾ ഉടൻ തന്നെ നിർമിതബുദ്ധി ചാറ്റ്ബോട്ട് ആശയവിനിമയത്തിന് തയാറാകും.നാല് കാര്യങ്ങളിൽ വ്യക്‌തത വരുത്തിയാൽ അപേക്ഷ പരിശോധിച്ചു ഉടൻ തീരുമാനം കൈക്കൊള്ളും.ഓൺലൈനിൽ തന്നെ ഫീസ് അടക്കാം.നേരിട്ടും വിസ അപേക്ഷ സമർപിക്കാനുള്ള സൗകര്യം നിലനിർത്തിക്കൊണ്ടാണിതെന്നും അൽ മർറി പറഞ്ഞു.സലാമ എന്ന ഡിജിറ്റൽ സേവനത്തിൽ നിർമിത ബുദ്ധി ഉപയോഗം കൂടുതൽ വിഭാഗങ്ങളിലേക്ക് എത്തിക്കുമെന്നും ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലെഫ്റ്റ.ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്‌തമാക്കി.ദുബൈ ആസ്ഥാനത്ത് വാർഷിക മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.മലയാളം വിഭാഗത്തിൽ ഏഷ്യാനെറ്റ് ചാനൽ പുരസ്കാരം നേടി.ഏഷ്യാനെറ്റ് പ്രതിനിധി സഹൽ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button