Dubai: +971506749971, India: +919746311413, kmabbas@gmail.com

Blog

ദുബൈ മാരത്തൺ

മെട്രോ സമയം ദീർഘിപ്പിച്ചു

ദുബൈ മാരത്തൺ :മെട്രോ സമയം ദീർഘിപ്പിച്ചു

ദുബൈ |ദുബൈ മാരത്തൺ പ്രമാണിച്ചു ദുബൈ മെട്രോ ജനുവരി 12 ഞായറാഴ്ച രാവിലെ 8:00 മണിക്ക് പകരം രാവിലെ 5:00 മണിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു .ദുബൈ മാരത്തണിന് സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനാണ് മെട്രോ സമയം നീട്ടുന്നത്. മാരത്തണിന്റെ 24-ാമത് പതിപ്പിൽ 42 കിലോമീറ്റർ ചലഞ്ചിനായി ആയിരക്കണക്കിന് ആളുകൾ രാവിലെ 6 മുതൽ റോഡിലെത്തും. ദുബൈ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. മദീന ജുമൈറയ്ക്ക് എതിർവശത്തുള്ള ഉമ്മു സുഖീം റോഡിലാണ് തുടക്കവും അവസാനവും. മൂന്ന് വ്യത്യസ്ത മത്സരങ്ങളുണ്ട് . 4 കിലോമീറ്റർ ഫൺ റൺ, 10 കിലോമീറ്റർ ഓട്ടം, 42 കിലോമീറ്റർ മാരത്തൺ എന്നിവയാണവ . മുൻ ലോക മാരത്തൺ ചാമ്പ്യൻ ലെലിസ ഡെസീസ ഞായറാഴ്ച ലോകോത്തര അത്‌ലറ്റുകളുടെ എലൈറ്റ് ഫീൽഡിൽ എത്തും . 2013-ൽ, 2:04:45 എന്ന വ്യക്തിഗത മികച്ച സമയം കുറിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button