പുതിയ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ തുറന്നു
ദുബൈI ലുലു എക്സ്ചേഞ്ച് ബുർജുമാൻ മാളിൽ പുതിയ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. നിവാസികൾക്കും പ്രവാസികൾക്കും സൗകര്യപ്രദമായ ഒരു കേന്ദ്രമായി വർത്തിക്കുമെന്ന്ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് അറിയിച്ചു. ലുലു എക്സ്ചേഞ്ച് യു എ ഇ സിഇഒ തമ്പി സുദർശനൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. “ബുർജുമാൻ മാളിലെ ഞങ്ങളുടെ പുതിയ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു. ദുബൈയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്ക് പണമടയ്ക്കൽ, കറൻസി കൈമാറ്റം എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നു. അസാധാരണമായ പ്രവേശനക്ഷമതയും സൗകര്യവും കണക്കിലെടുത്താണ് ഈ സ്ഥലം തിരഞ്ഞെടുത്തത്,” തമ്പി സുദർശനൻ പറഞ്ഞു.
0 21 Less than a minute



