Dubai: +971506749971, India: +919746311413, kmabbas@gmail.com

LOCAL

ദുബൈ ജനസംഖ്യാ വർധന

സമീപ എമിറേറ്റുകൾക്ക് ഗുണം

ദുബൈ ജനസംഖ്യാ വർധന മറ്റു എമിറേറ്റുകൾക്കും ഗുണം

ദുബൈ |ദുബൈ ജനസംഖ്യ 38 ലക്ഷത്തിലധികം ആയതോടെ 2025 ലും അതിനുശേഷവും അവശ്യ സാധനങ്ങൾ , ഭവനം, യൂട്ടിലിറ്റികൾ എന്നിവയ്ക്കുള്ള ആവശ്യം വർദ്ധിക്കുമെന്നു സാമ്പത്തിക വിദഗ്ധർ .ദുബൈയുടെ വളർച്ചയിലും പ്രധാന മേഖലകളുടെ വികാസത്തിലും വർദ്ധിച്ചുവരുന്ന ജനസംഖ്യ നിർണായക പങ്ക് വഹിക്കുന്നു .ഉയർന്ന ഉപഭോഗത്തിലൂടെയും മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥയിലൂടെയും ദുബൈക്കൊപ്പം മറ്റ് എമിറേറ്റുകളും നേട്ടമുണ്ടാക്കും. ജനസംഖ്യയിലെ മൊത്തത്തിലുള്ള വർദ്ധനവോടെ യു എ ഇയിലാകെ വിപണി കരുത്താർജിക്കും . ഉപഭോഗം വർദ്ധിക്കും.ഇത് കമ്പനികൾക്ക് നേരിട്ടോ അല്ലാതെയോ സഹായകരമാകും .
ജനസംഖ്യാ വർദ്ധനവിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും, നഗരങ്ങളിൽ ഗതാഗതക്കുരുക്ക് സാധാരണമാകും . ഇത് അടിസ്ഥാന സൗകര്യങ്ങളിലും സമ്മർദ്ദം ചെലുത്തുന്നു.അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ദുബൈ വളരെ മുൻകൈയെടുക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button