Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ദുബൈ ഇമിഗ്രേഷൻ

താത്കാലിക സംവിധാനം

ജി.ഡി.ആർ.എഫ്.എ ദുബൈയുടെ താൽക്കാലിക സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മാക്സ് മെട്രോ സ്റ്റേഷന് പിറക് വശത്താണ് താൽക്കാലിക സേവന കേന്ദ്രം

ദുബൈ:നവീകരണ പ്രവർത്തനങ്ങൾക്കായി അൽ ജാഫലിയയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈയുടെ പ്രധാന കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം അടച്ചിരിക്കെ, മാക്സ് മെട്രോ സ്റ്റേഷന് സമീപമുള്ള താൽക്കാലിക സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

പുതിയ താൽക്കാലിക ഓഫീസിൽ എല്ലാ സേവനങ്ങളും മുൻപിലെന്നപോലെ കാര്യക്ഷമതയോടും ഗുണനിലവാരത്തോടും ലഭ്യമാണെന്ന് .
ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു .സേവനങ്ങളുടെ നിലവാരം ഉയർത്താനും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്താനുമായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രധാന കേന്ദ്രം ഈദ് അവധിക്ക് ശേഷം താൽക്കാലികമായി അടച്ചത്.

ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭിക്കുന്നതിനായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ അധികൃതർ ഉപദേശിച്ചു. 24 മണിക്കൂറും ലഭ്യമായ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴി ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാം. ഏതെങ്കിലും അന്വേഷണങ്ങൾക്കായി **8005111** എന്ന ടോൾ ഫ്രീ നമ്പറിൽ *”അമർ”* കോൾ സെന്ററുമായോ ](http://www.gdrfad.gov.ae)
എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാവുന്നതാണ്.

സർക്കാർ സേവനങ്ങളിൽ ഡിജിറ്റൽ നൂതന രീതികൾ പ്രയോഗിക്കുകയും ഉപയോക്തൃ സംതൃപ്തി ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. സർക്കാർ സേവന രംഗത്ത് മികവും നേതൃത്വവും ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button