ദുബൈlമലയാളികൾക്കടക്കം ധാരാളം അവസരങ്ങൾ തുറന്നിട്ട രാജ്യമാണ് യു എ ഇയെന്ന് മെഗാസ്റ്റാർ മമ്മൂട്ടി.ദുബൈയിൽ കൈരളി ചാനൽ ഗൾഫ് ബിസിനസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇവിടെ ആളുകൾ ഏറെയും എത്തുന്നത് തൊഴിൽ തേടിയാണ്.ചിലർ അധ്വാനം കൊണ്ട് സാമ്പത്തികമായി ഉന്നതിയിലെത്തുന്നു.അവർ പിന്നീട് വലിയ പ്രസ്ഥാനങ്ങളുടെ ഉടമകളാകുന്നു.”1987 മാർച്ച് ഒന്നിനാണ് ഞാൻ ഇവിടെ ആദ്യമായി എത്തുന്നത്.അന്ന് കണ്ട ദുബൈ ഇപ്പോൾ എത്രയോ മാറിപ്പോയിരിക്കുന്നു.ആസകലം മാറിയിരിക്കുന്നു.ദുബൈ ഇപ്പോൾ വലിയ അത്‌ഭുതമാണ്.ദുബൈയുടെ മുന്നേറ്റത്തിൽ മലയാളികളുടെ പങ്ക് ആരും മാറ്റി നിർത്തുകയില്ല”മമ്മൂട്ടി പറഞ്ഞു.ജോൺ ബ്രിട്ടാസ് എം പി,ഡോ.ബി രവിപിള്ള,എം എ അശ്‌റഫലി,പി ശ്രീരാമകൃഷ്ണൻ,വി കെ അശ്റഫ്,ഐസക് പട്ടാണിപറമ്പിൽ,ജമാലുദ്ദീൻ വട്ടംകുളം സംസാരിച്ചു
0 29 Less than a minute