തുങ്ങുന്ന പൂന്തോട്ടങ്ങൾ,നക്ഷത്രാങ്കിത ആകാശം
ദുബൈIദുബൈയിൽ വരാനിരിക്കുന്ന ലോകത്തിലെ വലിയ റിസോർട്ട് “ആകാശത്തിലെ മരുപ്പച്ച”ആയിരിക്കുമെന്ന് രൂപകൽപന ചെയ്ത ഡില്ലർ സ്കോഫിഡിയോ + റെൻഫ്രോയുടെ സ്ഥാപക പങ്കാളി എലിസബത്ത് ഡില്ലർ. സന്ദർശകർക്ക് ഉഷ്ണ കാലത്ത് ചൂടോ ശൈത്യകാലത്ത് തണുപ്പോ അനുഭവപ്പെടില്ല.എന്നാൽ നീരാവി മുറികളിൽ ചൂട് തോന്നിയേക്കാം. തണുത്ത ധാതു കുളങ്ങളുടെ അന്തരീക്ഷ താപനില സൃഷ്ടിക്കപ്പെട്ടേക്കാം. ഇത് സന്ദർശകർക്ക് ഒരു സവിശേഷ അന്തരീക്ഷ സുഖം നൽകും. വാസ്തുവിദ്യാ അത്‌ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിസോർട്ട് നിർമ്മാണം 2026 ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുളങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 90 ശതമാനവും പുനരുപയോഗം ചെയ്യും. ശുദ്ധവായുവിന്റെയും തണുപ്പിന്റെയും ഏകദേശം 80 ശതമാനം ആവശ്യങ്ങളും ശുദ്ധമായ ഊർജ്ജ സ്രോതസ്സിൽ നിന്നായിരിക്കും.
ആകാശത്തിൻറെ മനോഹരമായ കാഴ്ചകൾ ഉള്ളിൽ നിന്ന് കാണാനാകും.”തെർമൽ” പൂളുള്ള ഒരു ബൊട്ടാണിക്കൽ ഗാർഡൻ സങ്കൽപ്പിക്കുക. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെൽബിയിംഗ് റിസോർട്ട് താമസക്കാർക്ക് വാഗ്ദാനം ചെയ്യുന്നത് അതാണ്. 2028 ൽ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്നു. ‘തെർമ് ദുബൈ – ഐലൻഡ്‌സ് ഇൻ ദി സ്കൈ ‘ എന്നാണ് സങ്കൽപിച്ചിരിക്കുന്നത്. തുങ്ങിനിൽക്കുന്ന പൂന്തോട്ടങ്ങൾ, അടുക്കിയിരിക്കുന്ന ടെറസുകൾ, അതിഥികൾക്ക് താപ ധാതു ജലം ആസ്വദിക്കാൻ കഴിയുന്ന കാസ്കേഡിംഗ് പൂളുകൾ , സാംസ്കാരിക പരിപാടികളും സാമൂഹിക ഇടങ്ങളും എന്നിവ സ്ഥാപിക്കും. ഒന്നിലധികം ബൊട്ടാണിക്കൽ ദ്വീപുകൾ റിസോർട്ടിൽ ഉൾപ്പെടും. ഓരോ ദ്വീപും താപ കുളങ്ങൾ, ഡെക്കുകൾ, പച്ചപ്പ് നിറഞ്ഞ ഇൻഡോർ, ഔട്ട്ഡോർ സസ്യങ്ങൾ എന്നിവയ്ക്കുള്ള ഒരു വേദിയാണ്. 100 മീറ്ററിലധികം ഉയരവും 500,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കേന്ദ്രം പ്രതിവർഷം 1.7 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യും.. ദുബൈ ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ന്റെ ഭാഗമായി പ്രഖ്യാപിച്ച റിസോർട്ട്, റോയൽ പാലസിന് സമീപമുള്ള സബീൽ പാർക്കിൽ സ്ഥിതി ചെയ്യും. “ജീവിത നിലവാരം ഉയർത്തുന്നതിനായി പ്രകൃതി, ജലം, സംസ്കാരം എന്നിവ നഗരങ്ങൾക്ക് എങ്ങനെ സംയോജിപ്പിക്കാമെന്ന് ഞങ്ങൾ രൂപപ്പെടുത്തുകയാണ്,” തെർമ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ഡോ. റോബർട്ട് ഹനിയ പറഞ്ഞു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.അടിസ്ഥാന വികസനത്തിനായി നഗരം 200കോടി ദിർഹം അനുവദിക്കുമെന്ന് വെളിപ്പെടുത്തി.