Dubai: +971506749971, India: +919746311413, kmabbas@gmail.com

GulfLOCAL

ദുബൈയിൽ ഗതാഗത അടിസ്ഥാന സൗകര്യം

റിയൽ എസ്റ്റേറ്റിന് ഗുണം

മെട്രോ നീലപ്പാത റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വർധിപ്പിക്കുന്നു
ദുബൈ |ദുബൈ മെട്രോ നീലപ്പാതയും മറ്റ് അടിസ്ഥാന ഗതാഗത സൗകര്യ പദ്ധതികളും ദുബൈയിൽ സ്വത്ത് വാങ്ങുന്നവർക്ക് ഗുണകരമായി .കാരണം ഈ വികസനങ്ങൾ അവരുടെ ആസ്തികളെ കൂടുതൽ ആകർഷകമാക്കുമെന്നു കരുതുന്നു .മിക്കവരും സ്ഥലം തിരഞ്ഞെടുക്കുമ്പോൾ തടസ്സമില്ലാത്ത ഗതാഗതവും പ്രധാന പാതകളിലേക്കു എളുപ്പത്തിലുള്ള പ്രവേശനവും ആഗ്രഹിക്കുന്നു .സ്ഥലം ,കെട്ടിടം വാങ്ങുന്നവർ ഇതെല്ലാം പരിഗണിക്കുന്നുണ്ടെന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നു.എമിറേറ്റിലേക്ക് പുതിയ താമസക്കാരുടെ വൻതോതിലുള്ള ഒഴുക്കുണ്ട്. പ്രോപ്പർട്ടികൾക്ക് ആവശ്യക്കാരേറെ . റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്.ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും എമിറേറ്റ്‌സ് റോഡിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതിനാൽ ആളുകൾ ദുബൈ സിലിക്കൺ ഒയാസിസ് ഇഷ്ടപ്പെടുന്നു.ഇവിടെ മെട്രോ ബ്ലൂ ലൈൻ വിഭാവനം ചെയ്യപ്പെട്ട കാരണം ആവശ്യക്കാർ വർധിക്കുന്നു . ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും എമിറേറ്റ്‌സ് റോഡിലും ഈ പ്രവണതയുണ്ട് .” സിലിക്കൺ ഒയാസിസ് പുതിയ ബിസിനസ് ബേയാണ്.അതിനേക്കാൾ വിശാലവുമാണ് .”ദുബൈ ഹിൽസ് എസ്റ്റേറ്റ്, ജുമൈറ വില്ലേജ് സർക്കിൾ , ബർശ സൗത്ത്, സ്‌പോർട്‌സ് സിറ്റി എന്നിവ താമസക്കാർക്കും സന്ദർശകർക്കും എളുപ്പത്തിലുള്ള കണക്റ്റിവിറ്റിയും ഗതാഗത സൗകര്യങ്ങളും നൽകുന്ന ചില മേഖലകളാണെന്നും റിയൽ എസ്റ്റേറ്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button