Dubai: +971506749971, India: +919746311413, kmabbas@gmail.com

World

ദാവോസിൽ കേരളവും ലുലുഗ്രൂപ്പും

തിളങ്ങി

ദാവോസ്Iലോക സാമ്പത്തിക ഫോറത്തിൽ കേരളവും ലുലു ഗ്രൂപ്പും തിളങ്ങി.കേരളത്തിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു.ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയുടെ അനുഭവസമ്പത്തും സാന്നിധ്യവും കേരള സംഘത്തെ സഹായിച്ചു.അബൂദബി ആസ്ഥാനമായ ഗ്രൂപ്പ് ലോക സാമ്പത്തിക ഫോറത്തിൽ വർഷങ്ങളായി മുൻനിരയിലുണ്ട്.
കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും. ബഹറൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ് അൽ ഖലീഫയുമായി ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നടത്തിയ ആദ്യഘട്ട ചർച്ച കൂടിക്കാഴ്ചയിലാണ് വ്യവസായ മന്ത്രി പി. രാജീവാണ് ഇക്കാര്യം പറഞ്ഞത്.
ബഹറൈൻ വാണിജ്യ വ്യവസായ മന്ത്രി ആദിൽ ഫക്രു, ബഹറൈൻ സുസ്ഥിര വികസന വകുപ്പ് മന്ത്രി നൂർ ബിന്ദ് അലി അൽ ഖലീഫ്, ബഹറൈൻ പ്രോപ്പർട്ടി കമ്പനി സി.ഇ.ഒ. ശൈഖ് അബ്ദുള്ള ബിൻ ഖലീഫ അൽ ഖലീഫ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
അടുത്ത മാസം സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് സംഘത്തെ അയക്കാനുള്ള സന്നദ്ധത മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തിലേക്ക് വലിയ നിക്ഷേപം കടന്നുവരുന്നതിലേക്കുള്ള വിജയകരമായ പ്രാരംഭ ചർച്ചയായിരുന്നു നടന്നതെന്ന് പി. രാജീവ് കൂട്ടിച്ചേർത്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്. ഹരികിഷോർ എന്നിവരും സംബന്ധിച്ചു. കൊച്ചിയിൽ ഫെബ്രുവരി 21,22 തീയ്യതികളിലായാണ് ആഗോള നിക്ഷേപ സമ്മേളനം നടക്കുന്നത്.ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കം ധാരാളം പ്രമുഖർ കേരളത്തെ പ്രശംസിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button