തൊഴിലാളികൾക്ക് ദുബൈ താമസ കുടിയേറ്റ വകുപ്പ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ദുബൈ :തൊഴിലാളികൾക്കായി ദുബൈ താമസ കുടിയേറ്റ വകുപ്പ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മൊത്തം 5 ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ ഉൾപ്പെടെയാണ് ബ്ലൂകോളർ തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. ദുബൈയിൽ 5 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്. അൽ ഖുസിലാണ് പ്രധാന ചടങ്ങ് നടന്നത്. ഇവിടെ മാത്രം പതിനായിരത്തിൽ അധികം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്നേട്ടങ്ങൾ ആഘോഷിക്കുന്നു.ഭാവി കെട്ടിപ്പടുക്കുന്നു”എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, ജി ഡി ആർ എഫ് എ ദുബായുടെ വർക്ക് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുള്ള ബിൻ അജിഫ്, ലഫ് കേണൽ ഖാലിദ് ഇസ്മായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
0 19 Less than a minute