Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഡിജിറ്റൽ ഉള്ളടക്ക ഉച്ചകോടി

ദുബൈയിൽ സമ്മേളിക്കുന്നത് ആയിരങ്ങൾ

ഒൺ ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിക്ക് ദുബൈയിൽ ഇന്ന് തുടക്കമാകും
ദുബൈ |ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കൾക്കു വേണ്ടിയുള്ള ഒൺ ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിക്ക് ദുബൈയിൽ ഇന്ന് തുടക്കമാകും . ഡിജിറ്റൽ ഉള്ളടക്ക വ്യവസായത്തിന്റെ ഭാവി നിർണയിക്കുന്ന ഉച്ചകോടിയാണിത് .
ഇന്ന് മുതൽ 13 തിങ്കൾ വരെ നടക്കുന്ന പരിപാടിയിൽ 15,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിൽ 5,000 ഉള്ളടക്ക സ്രഷ്ടാക്കൾ ഉൾപ്പെടും .
എമിറേറ്റ്‌സ് ടവേഴ്‌സ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ എന്നീ മൂന്ന് വേദികളിലായാണ് 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടി നടക്കുക.
സഹാനുഭൂതിയും കാരുണ്യവും സംരക്ഷിക്കുകയും ചെയ്ത ഉള്ളടക്ക സ്രഷ്ടാക്കളെ ആഘോഷിക്കുന്നതിനായി യു എ ഇ കഴിഞ്ഞ വർഷം 1 ബില്യൺ അവാർഡ് സ്ഥാപിച്ചു. അഞ്ച് പേരുടെ ചുരുക്കപ്പട്ടിക തയാറായിട്ടുണ്ട് .
. ജനുവരി 13 ന് നടക്കുന്ന ഉച്ചകോടിയുടെ അവസാന ദിവസത്തിൽ വിജയിയെ കിരീടധാരണം ചെയ്യും. 190 രാജ്യങ്ങളിൽ നിന്നുള്ള 16,000-ത്തിലധികം അപേക്ഷകൾ അവാർഡിനായി ലഭിച്ചു.
17.5കോടി ഓൺലൈൻ ഫോളോവേഴ്‌സുള്ള യുഎസ് മാന്ത്രികനായ സാക്ക് കിംഗ്, 6.3 കോടി ഫോളോവേഴ്‌സുള്ള ജനപ്രിയ ഗെയിമിംഗ് വ്യക്തിത്വമായ അബോഫ്ലാ, 5.7 കോടി ഫോളോവേഴ്‌സുള്ള എഴുത്തുകാരനും പോഡ്‌കാസ്റ്ററുമായ ജയ് ഷെട്ടി, വിവിധ പ്ലാറ്റ്‌ഫോമുകളിലായി 2.6 കോടി ഫോളോവേഴ്‌സിനെ നേടിയ യുഎസ് രാഷ്ട്രീയ പണ്ഡിതൻ ടക്കർ കാൾസൺ എന്നിവർ പ്രധാന പ്രഭാഷകരിൽ ഉൾപ്പെടുന്നു.
” വർദ്ധിച്ചുവരുന്ന അനുയായികൾ, പങ്കാളികൾ, വൈവിധ്യമാർന്ന ട്രാക്കുകൾ, ശിൽപ ശാലകൾ , പ്രവർത്തനങ്ങൾ, പങ്കാളികൾ എന്നിവയിൽ ഉച്ചകോടിയുടെ പ്രാധാന്യം പ്രകടമാണ് .മീഡിയ ഔട്ട്‌ലെറ്റുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ കണ്ടന്റ് കമ്പനികൾ എന്നിവയിൽ നിന്നുള്ള ആളുകൾ എത്തും ,” യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ വൈസ് ചെയർവുമണും 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിയുടെ ചീഫ് എക്‌സിക്യൂട്ടീവുമായ ആലിയ അൽ ഹമ്മദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button