Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ട്രെയിൻ

തുടങ്ങി

ഇത്തിഹാദ് റെയിൽ 350 പേരെ വഹിച്ചു ആദ്യ സർവീസ് നടത്തി

അബൂദബി: വിമാന സർവീസുകൾ നിർത്തിവച്ചിരുന്നതിനാൽ, ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പായി ഇത്തിഹാദ് റെയിൽ യാത്രാ വണ്ടി ഉപയോഗിച്ചു. അധികൃതർ ഒരു പ്രത്യേക പാസഞ്ചർ സർവീസ് നടത്തി, 350-ലധികം ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.സഊദി അതിർത്തിയിലെ അൽ ഗുവൈഫത്ത് സ്റ്റേഷനും അബുദബിയിലെ അൽ ഫയ സ്റ്റേഷനും ഇടയിലാണ് സർവീസ് നടത്തിയത്. എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ അബുദബി (എഡിസിഎംസി)യുടെ അഭ്യർത്ഥനപ്രകാരമായിരുന്നു ഇത് . ഈ അസാധാരണ സർവീസ് വൻ വിജയമായി .ഇത്തിഹാദ് റെയിൽ നിർമാണം പൂർത്തിയായെങ്കിലും യാത്ര ട്രെയിനുകൾ ഈ വർഷം അവസാനമാണ് സർവീസ് ലക്ഷ്യമിട്ടിരുന്നത് . ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് ഔദ്യോഗികമായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചു .മുഹമ്മദ് ബിൻ സായിദ് സിറ്റിയെ ദുബൈ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ വഴി കിഴക്കോട്ട് ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനുമായി ബന്ധിപ്പിക്കും. ദേശീയ റെയിൽവേ ശൃംഖലയ്ക്ക് കീഴിലെ ഈ ആദ്യ റൂട്ട് രാജ്യത്തെ പൊതുഗതാഗത വികസനത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണ്. പുതിയ സേവനം യാത്രക്കാർക്ക് എമിറേറ്റുകൾക്കിടയിൽ വിശ്വസനീയവും സുഖകരവുമായ യാത്രാ വാഗ്ദാനം ചെയ്യുമെന്ന് ഇത്തിഹാദ് റെയിൽ പറഞ്ഞു. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും റോഡ് തിരക്ക് ലഘൂകരിക്കുന്നതിനും സഹായകരമാകും . ഇന്റർസിറ്റി യാത്രയ്ക്ക് വേഗതയേറിയതും സുരക്ഷിതവുമായ ഒരു ബദൽ നൽകും . യു എ ഇയിലുടനീളമുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തും . ഇത്തിഹാദ് റെയിൽ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button