“ജീവന്റെ മാലാഖ ” ദുബായിൽ വീണ്ടും അരങ്ങേറുന്നു
ദുബായ് : കേരള സോഷ്യൽ സെന്റർ അബുദാബിയിൽ വെച്ച് നടന്ന പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിൽ 6 പുരസ്‌കാരങ്ങൾ നേടി, മികച്ച വിജയം കരസ്ഥമാക്കിയ , ഒ ടി ഷാജഹാന്റെ സംവിധാനത്തിൽ തീയേറ്റർ ദുബായ് ഇന്റർനാഷണൽ അവതരിപ്പിച്ച നാടകം “ജീവന്റെ മാലാഖ”
ഫെബ്രുവരി 9 ഞായറാഴ്ച്ച രാത്രി 8 മണിക്ക് ദുബായ് മംസാറിലുള്ള ഫോക് ലോർ സോസൈറ്റി തീയറ്ററിൽ വീണ്ടും അരങ്ങേറുന്നു.
മികച്ച നാടകം, സംവിധായകൻ, അഭിനേതാവ്, ബാലതാരം, പശ്ചാത്തല സംഗീതം, രംഗ സജ്ജീകരണം എന്നീ വിഭാഗങ്ങളിലാണ് നാടകം ഒന്നാം സ്ഥാനം നേടിയത്.