ആൾക്കൂട്ട നിയന്ത്രണത്തിന് ദുബൈ പോലീസിന് പ്രത്യേക ആസൂത്രണം
ദുബൈ |ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത് സംബന്ധിച്ചു ദുബൈ പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓർഗനൈസേഷൻ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി വിഭാഗം സെമിനാർ നടത്തി .ദുബൈ പോലീസിന്റെ പങ്കാളികൾ സഹകരിച്ചു . ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓർഗനൈസേഷൻ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആൻഡ് എമർജൻസിയുടെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഹിശാം അൽ സുവൈദി,കേണൽ സയീദ് അൽ ഹിലിയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.ഭാവിയെ അഭിമുഖീകരിക്കുന്നതിനുള്ള സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും സഹകരണം വളർത്തുന്നതിനും സെഷൻ നിർണായകമാണെന്ന് കേണൽ ഹിശാം അൽ സുവൈദി പ്രസ്താവിച്ചു.ദുബൈയിൽ സുപ്രധാന പരിപാടികളിലും ആഘോഷങ്ങളിലും ജനക്കൂട്ടത്തെ എങ്ങിനെ നിയന്ത്രിക്കണമെന്നാണ് പ്രധാനമായും ചർച്ച ചെയ്തത് . ജനക്കൂട്ട ചലനം സുഗമമാകണം .ഇതിനു നടപടിക്രമങ്ങൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം . ” എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്,” അൽ സുവൈദി കൂട്ടിച്ചേർത്തു.
ദുബൈ അർബൻ പ്ലാൻ 2040 പ്രകാരമുള്ള നഗര വികസനം, നാല് മിനിറ്റിനുള്ളിൽ അടിയന്തര പ്രതികരണ പ്രോട്ടോക്കോളുകൾ, പ്രവർത്തന വിശകലനവും റിപ്പോർട്ടുകളും, ജനക്കൂട്ട മാനേജ്മെന്റിൽ നിർമിത ബുദ്ധിയും സാങ്കേതികവിദ്യയും സംയോജിപ്പിക്കൽ എന്നിവയായിരുന്നു സെഷനിലെ നാല് പ്രധാന വിഷയങ്ങൾ.