ദുബൈlആരോഗ്യ പ്രദമായ ഭക്ഷ്യവസ്തുക്കൾക്കൾക്ക് വേണ്ടിയുള്ള അവബോധം ഉപഭോക്താക്കളിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി.ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന ഘടകങ്ങൾ നോക്കിയാണ് ആളുകൾ ഇപ്പോൾ വാങ്ങുന്നത്.പുതിയൊരു ട്രെൻഡാണത്.അതിനനുസരിച്ച് ഉത്പാദകരും വിൽപനക്കാരും മാറുന്നുവെന്ന് എം എ യൂസുഫലി പറഞ്ഞു.ഗൾഫുഡിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യത്തിന് ഹാനികരമെന്ന് തോന്നുന്ന ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നു.വിതരണക്കാരെന്ന നിലയിൽ ഞങ്ങളും അതെക്കുറിച്ചു ബോധവാൻമാരാകുന്നു.രാസപദാർഥങ്ങൾ ഇല്ലാത്ത ഉത്പന്നങ്ങൾ നൽകാൻ സ്വന്തമായി കൃഷി ചെയ്ത് സംസ്കരിച്ചു വിപണിയിലെത്തിക്കും.ഇതിനായി ഇന്ത്യയിലും ശ്രീലങ്കയിലും മറ്റും ഭൂമി പാട്ടത്തിനെടുക്കുന്നു.ശ്രീലങ്കയിൽ ആയിരം ഏക്കർ വാങ്ങിയിട്ടുണ്ട്.ഇന്ത്യയിൽ പൂണെയിലും ആന്ധ്രയിലും ഏത്തപ്പഴ കൃഷിക്കു സ്ഥലമെടുത്തിട്ടുണ്ട്.കരാറടിസ്ഥാനത്തിൽ ജൈവ കൃഷി നടത്തുകയാണ് ലക്ഷ്യം.രാസവസ്തുക്കൾ ചേർക്കാത്ത ഉൽപന്നങ്ങൾ ജി സി സിയിൽ കൂടുതലായി എത്തും-യൂസുഫലി അറിയിച്ചു
0 9 Less than a minute