Dubai: +971506749971, India: +919746311413, kmabbas@gmail.com

World

ഗസ്സ പുന:നിർമാണത്തിന് യു എ ഇ

യു എസ്സുമായി ആശയവിനിമയം

ഗസ്സ പുനഃനിർമാണം :യു എ ഇയും യു എസ്സും ആശയ വിനിമയം നടത്തി

ദുബൈ |ഗസ്സയുടെ പുനഃനിർമാണം സംബന്ധിച്ചു യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ പുതിയ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ ആശയ വിനിമയം നടത്തി . വെടിനിർത്തൽ കരാറിന്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി .
ദീർഘകാല ഭരണത്തിനും സുരക്ഷയ്ക്കും വേണ്ടി “സംഘർഷാനന്തര ആസൂത്രണം” മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് തുടരും . ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി .ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തുവെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്‌തമാക്കി .
ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ഭരണകൂടത്തിൽ യു എസിന്റെ ഉന്നത നയതന്ത്രജ്ഞനായി നിയമിതനായതിന് യു എ ഇ മന്ത്രി റൂബിയോയെ അഭിനന്ദിച്ചു. സെനറ്റ് വിദേശകാര്യ കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ ഫ്ലോറിഡ സെനറ്റർ, യുഎസ് വിദേശനയത്തെ നയിക്കുന്നതിൽ പ്രധാന വ്യക്തിയായിരിക്കും.
“യു എ ഇയും യുഎസും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും റൂബിയോയുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞതായി സ്റ്റേറ്റ് വാർത്താ ഏജൻസി വാം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
തീവ്രവാദത്തെയും വിദ്വേഷത്തെയും ചെറുക്കുന്നതിനും സഹിഷ്ണുതയെയും സഹവർത്തിത്വത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടും സമാധാനവും സ്ഥിരതയും വികസനവും കൊണ്ടുവരാൻ ശ്രമങ്ങളും പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളും ഇരുവരും അവലോകനം ചെയ്തു.
“മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും യുഎസ്-യു എ ഇ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്”ശൈഖ് അബ്ദുല്ലയും റൂബിയോയും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.ഗസ്സയിൽ വെടിനിർത്തൽ കരാർ, ബന്ദികളുടെ മോചനം, ഗസ്സയ്ക്കുള്ള മാനുഷിക സഹായം എന്നിവയെക്കുറിച്ച് അവർ ചർച്ച ചെയ്തു.
ഈ മാസം ആദ്യം ഇസ്രാഈൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറുമായുള്ള ചർച്ചയിൽ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്ര സമാധാനം ഉണ്ടാകണമെന്നു യു എ ഇയുടെ നിലപാട് ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടിരുന്നു .
അക്രമം അവസാനിപ്പിക്കുന്നതിനൊപ്പം മേഖലയിൽ സ്ഥിരത കൈവരിക്കാനും സുസ്ഥിര സുരക്ഷ കൈവരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button