ഗസ്സയിൽ അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രചാരണം
ഷാർജ |ഗസ്സയിൽ അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഷാർജ ഭരണാധികാരിയുടെ പത്നിയും ദി ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണും അഭയാർത്ഥി കുട്ടികൾക്കായുള്ള യു എൻ എച് സി ആർ അഭിഭാഷകയുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി പ്രചാരണം ആരംഭിച്ചു .20,000-ത്തിലധികം അനാഥ കുട്ടികളെ പിന്തുണയ്ക്കാൻ ഫലസ്തീനിലെ തവൂൺ ഫൗണ്ടേഷനുമായി സഹകരിച്ചാണിത് . അനാഥരായ കുട്ടികൾക്ക് രക്ഷാമാർഗ്ഗം നൽകുന്നതിനായാണ് ജവാഹർ അൽ ഖാസിമി “ഫോർ ഗാസ” കാമ്പയിൻ ആരംഭിച്ചത് .ഒരു മാസത്തേക്ക് മുതൽ 10 വർഷത്തേക്ക് വരെ വരെസ്പോൺസർ ചെയ്യുന്നതിന് സംഭാവന സ്വീകരിക്കും .വിവിധ പാക്കേജുകൾ ഈ കാമ്പയിൻ വാഗ്ദാനം ചെയ്യുന്നു.
ഒരു അനാഥയെ ഒരു മാസത്തേക്ക് പിന്തുണയ്ക്കാൻ 167 ഡോളർ (ഏകദേശം 625 ദിർഹം ) ആണ് വേണ്ടത് .
ഒരു അനാഥയെ ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്യാൻ 2,000 ഡോളർ കണക്കാക്കിയിട്ടുണ്ട് (ഏകദേശം 7,500 ദിർഹം ).
അഞ്ച് വർഷത്തേക്ക് ഒരു അനാഥയ്ക്ക് പരിചരണവും പിന്തുണയും നൽകുന്നതിന് 10,000 ഡോളർ (ഏകദേശം 37,500 ദിർഹം ).
പത്ത് വർഷത്തേക്ക് ഒരു അനാഥയെ പരിപാലിക്കുന്നതിനും നിലനിർത്തുന്നതിനും 20,000 ഡോളർ (ഏകദേശം 75,000 ദിർഹം ).
“ഇത് മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാണ് .കാരുണ്യം നാശത്തെ ജയിക്കുന്നുവെന്നും ലോകത്തെവിടെയും കുട്ടികളെ അവരുടെ കഷ്ടപ്പാടുകളിൽ ഉപേക്ഷിക്കാൻ നാം വിസമ്മതിക്കുന്നുവെന്നും ലോകത്തോട് പ്രസ്താവന നടത്തുകയാണ് .”
0 5 1 minute read