ദുബൈ | റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം ലുലുവിനു എതിർവശം നിരവധി സജ്ജീകരണങ്ങളോടെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു .ശൗചാലയവും നിസ്കരിക്കാനുള്ള സൗകര്യവും ഇതിനകത്തുണ്ട് .
യാത്രക്കാരെ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലേക്കും അൽ നഹ്ദ, അൽ ഖുസൈസ് പ്രദേശങ്ങളിലേക്കും ബന്ധിപ്പിക്കുന്ന ഒരു പ്രധാന സ്റ്റേഷനായി ഇത് വർത്തിക്കും .
ബസ് റൂട്ടുകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമായിരിക്കും . ഇത് യാത്രാ സമയം മുൻകൂട്ടി അറിയാൻ സഹായിക്കും ബസ് റൂട്ടുകളിലെ റോഡ് പണികൾ പൂർത്തിയായതായും ട്രാഫിക് സിഗ്നലുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഗതാഗത അതോറിറ്റി പറഞ്ഞു. റൂട്ടിൽ 10 നിയുക്ത ബസ് സ്റ്റോപ്പുകൾ ഉണ്ട്.
ബസ് സ്റ്റേഷനിൽ പുറത്തും ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .ട്രാഫിക് അടയാളങ്ങൾ, കാൽനട ക്രോസിംഗുകൾ, ബസ് ഗതാഗത വിവര സ്ക്രീൻ എന്നിവയ്ക്ക് പുറമേ, ബസ് സ്റ്റേഷനിൽ ഒരു ടിവിഎം, ഒരു നോൾ കാർഡ് ടോപ്പ്-അപ്പ് മെഷീൻ എന്നിവയും കാണാം.
0 11 Less than a minute